മെല്‍ബണിലെ ഹൈ റൈസ് അപ്പോര്‍ട്ടുമെന്റുകളില്‍ കൊറോണ പെരുപ്പം; ഇതിനെ പ്രതിരോധിക്കാനായി അഞ്ച് ദിവസത്െ ലോക്ക്ഡൗണ്‍; ഇത്തരം ടവറുകളില്‍ രോഗം പിടിപെടുന്നതിന് സാധ്യതയുള്ളവരേറെ; ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുകയെന്നത് കടുത്ത യജ്ഞം

മെല്‍ബണിലെ ഹൈ റൈസ് അപ്പോര്‍ട്ടുമെന്റുകളില്‍ കൊറോണ പെരുപ്പം;  ഇതിനെ പ്രതിരോധിക്കാനായി അഞ്ച് ദിവസത്െ ലോക്ക്ഡൗണ്‍;  ഇത്തരം ടവറുകളില്‍ രോഗം പിടിപെടുന്നതിന് സാധ്യതയുള്ളവരേറെ;  ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുകയെന്നത് കടുത്ത യജ്ഞം

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെല്‍ബണില്‍ കോവിഡ് കേസുകള്‍ അധികരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ നിരവധി ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റുകളില്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.ലോക്ക് ഡൗണ്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിനായി മെല്‍ബണില്‍ നൂറ് കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിക്ടോറിയയുടെ വിവിധ ഇടങ്ങലില്‍ 108 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തിലാണീ കടുത്ത നടപടി.


ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റുകളിലെ ടവറുകളില്‍ കോവിഡ് ബാധാ ഭീഷണിയുള്ള വള്‍നറബിളായ നിരവധി പേരുള്ളതിനാലാണീ മുന്‍കരുതല്‍ നടപടിയെന്നാണ് വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കുന്നു. ഇന്ന് നിരവദി പേര്‍ അവരുടെ വീടുകളിലേക്കെത്തുമെന്നും അവര്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും അവരുടെ വീട് വിട്ട് പുറത്തിങ്ങരുതെന്നും ഡാനിയേല്‍ മുന്നറിയിപ്പേകുന്നു. മെല്‍ബണിലെ വടക്ക് ഭാഗത്ത് അപ്രതീക്ഷിതമായും വേഗത്തിലുമേര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കടുത്ത ലോജിസ്റ്റിക് പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.

അതായത് ഇവിടങ്ങളിലെ 3500 അന്തേവാസികള്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളുമെത്തിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണുണ്ടാക്കിയിരിക്കുന്നത്. ഇതിനായി ഷിഫ്റ്റ് അടിസ്താനത്തില്‍ 500 പോലീസുകാരെയെങ്കിലും നിയമിക്കേണ്ടി വരുമെന്നും പ്രവചനമുണ്ട്.ഇത്തരം ഹൈ റൈസ് അപ്പാര്‍ട്ടുമെന്റുകളില്‍ കോവിഡ് കേസുകള്‍ അനുദിനമെന്നോണം പെരുകുന്ന സാഹചര്യത്തിലാണീ കടുത് നടപടിയെന്നും ഗവണ്‍മെന്റ് വിശദീകരിക്കുന്നു.


Other News in this category



4malayalees Recommends