യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെയും താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങി; മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,291,315

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെയും താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങി;  മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,291,315
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങിയെന്നത് കടുത്ത ആശ്വാസമേകുന്നു.തൊട്ട് തലേദിവസം കൊറോണ മരണമായ 253 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുത്തനെയാണ് താഴ്ച കൈവന്നിരിക്കുന്നത്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി അത് 36,839ല്‍ ഒതുങ്ങിയത് അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. തൊട്ട് തലേദിവസത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 51,454 ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 68,442ആയും വ്യാഴാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 59,339 ആയും താരതമ്യപ്പെടുത്തുമ്പോഴും ബുദനാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 48,138 ആയും ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണമായ 47,549 ആയും തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 45,804 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ കുറവാണുള്ളത്.

യുഎസിലെ മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,291,315 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,143 മരണങ്ങളും 418,605 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 15,218 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,238 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 109,143 പേര്‍ രോഗികളായപ്പോള്‍ 8,081 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,152 ഉം രോഗികളുടെ എണ്ണം 145,066 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 91,864 ഉം മരണം 6,741 ഉം ആണ്.മിച്ചിഗനില്‍ 6,198 പേര്‍ മരിക്കുകയും 71,089 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.



Other News in this category



4malayalees Recommends