കാനഡയിലേക്ക് പോകരുതെന്ന് പൗരന്‍മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പെരുപ്പിച്ച് കാട്ടി ചൈന; ഹോംഗ്‌കോംഗുമായുള്ള എക്‌സ്റ്റ്‌റാഡിഷന്‍ ട്രീറ്റി കാനഡ റദ്ദാക്കിയതിലുള്ള പ്രതികാരം

കാനഡയിലേക്ക് പോകരുതെന്ന് പൗരന്‍മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്;  കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പെരുപ്പിച്ച് കാട്ടി ചൈന; ഹോംഗ്‌കോംഗുമായുള്ള എക്‌സ്റ്റ്‌റാഡിഷന്‍ ട്രീറ്റി കാനഡ റദ്ദാക്കിയതിലുള്ള പ്രതികാരം

കാനഡയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി ചൈന രംഗത്തെത്തി. കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സമീപകാലത്ത് നടത്തി വരുന്ന തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ എടുത്ത് കാട്ടിയാണ് ചൈന പൗരന്‍മാര്‍ക്ക് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. സമീപകാലത്തായി കാനഡയും ചൈനയും തമ്മിലുള്ള ഉരസലുകള്‍ മൂര്‍ച്ഛിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ചൈന കാനഡക്കെതിരെ പുതിയ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.


ചൈനയിലെ ചൈനീസ് എംബസിയാണ് വീ ചാറ്റ് മെസേജിംഗ് ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ ഈ മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കാനഡയിലെ ചൈനീസ് പൗരന്‍മാര്‍ അവിടുത്തെ പ്രാദേശിക സുരക്ഷാ അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് ചൈന മുന്നറിയിപ്പേകുന്നത്. എന്നാല്‍ കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ ഏതെങ്കിലും ആക്രമണങ്ങളെ ഉദാഹരിച്ചിട്ടല്ല ചൈന ഈ മുന്നറിയിപ്പ് പൗരന്‍മാര്‍ക്ക് ഏകിയിരിക്കുന്നത്.

സുരക്ഷാ നിയമത്തിന് പുറത്ത് കാനഡ ഹോംഗ്‌കോംഗുമായുള്ള എക്സ്റ്റ്‌റഡിഷന്‍ കരാര്‍ റദ്ദാക്കി ഒരു ദിവസത്തിന് ശേഷമാണ് ചൈന ഈ കാനഡയെക്കുറിച്ച് സ്വന്തം പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ഹോംഗ്‌കോംഗിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായി ഹോംഗ് കോംഗുമായുള്ള എക്‌സ്റ്റ്‌റഡിഷന്‍ കരാര്‍ റദ്ദാക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം കാനഡ വവ്യക്തമാക്കിയിരുന്നത്. കാനഡയുടെ നീക്കം അപലപനീയമാണെന്നാണ് തിങ്കളാഴ്ച ചൈനീസ് വിദേശ കാര്യമന്ത്രാലയത്തിന്റെ വക്താവായ സാഹോ ലിജിയാന്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കാനഡയാണ് പ്രകോപനമുണ്ടാക്കിയിരിക്കുന്നതെന്നും ഇത്തരത്തില്‍ ചൈനക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കാമെന്ന കാനഡയുടെ മോഹം ഫലിക്കില്ലെന്നും സാഹോ മുന്നറിയിപ്പേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends