വിക്ടോറിയയുടെ സാമ്പത്തിക രംഗത്ത് കൊറോണ പ്രതിസന്ധി കാരണം കടുത്ത ആഘാതം; കാരണം ഇവിടേക്കുളള കുടിയേറ്റവും വിദേശ വിദ്യാര്‍ത്ഥികളുടെ വരവും നിലച്ചത്; സ്റ്റേറ്റിലെ സാമ്പത്തിക രംഗത്ത് 1.6 ശതമാനം ചുരുക്കമുണ്ടാകും;രാജ്യമൊന്നാകെ മോശം സാമ്പത്തിക പ്രകടനം

വിക്ടോറിയയുടെ സാമ്പത്തിക രംഗത്ത് കൊറോണ പ്രതിസന്ധി കാരണം കടുത്ത ആഘാതം; കാരണം ഇവിടേക്കുളള കുടിയേറ്റവും വിദേശ വിദ്യാര്‍ത്ഥികളുടെ വരവും നിലച്ചത്; സ്റ്റേറ്റിലെ സാമ്പത്തിക രംഗത്ത് 1.6 ശതമാനം ചുരുക്കമുണ്ടാകും;രാജ്യമൊന്നാകെ മോശം സാമ്പത്തിക പ്രകടനം
കൊറോണ വൈറസ് പ്രതിസന്ധി കാരണം വിക്ടോറിയയുടെ സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതമുണ്ടായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടേക്കുള്ള കുടിയേറ്റത്തില്‍ ഇത് കാര്യമായ കുറവുണ്ടാക്കിയതാണ് സാമ്പത്തിക രംഗം ഇത്തരത്തില്‍ കടുത്ത പ്രശ്‌നത്തിലാകാന്‍ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ സ്റ്റേറ്റില്‍ വന്‍ തോതില്‍ കോവിഡ് കേസുകള്‍ പെരുകിയതിനാല്‍ രാജ്യത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഈ സ്റ്റേറ്റിനെ കടുത്ത പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. കോവിഡിനെ പിടിച്ച് കെട്ടുന്നതിനായി മെല്‍ബണിന്റെ മിക്ക ഭാഗങ്ങളിലും കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നതിനാല്‍ ഇത് സാമ്പത്തിക രംഗത്തെ താറുമാറാക്കിയിരിക്കുകയാണ്.2020-21ലെ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കടുത്ത ഗ്രോസ് സ്‌റ്റേറ്റ് പ്രൊഡക്ട് ഇടിവ് ആരംഭിച്ച് കഴിഞ്ഞുവെന്നാണ് കണ്‍സള്‍ട്ടന്‍സി ഡെലോയ്റ്റ് ആക്‌സസ് എക്കണോമിക്‌സ് ടിപ്‌സ് വിക്ടോറിയയില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്.

ഇതിനെ തുടര്‍ന്ന് വിക്ടോറിയയുടെ ഡൊമസ്റ്റിക് എക്കണോമി ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.6 ശതമാനം ചുരുങ്ങുമെന്നാണ് ഡെലോയ്്റ്റ് പ്രവചിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യമൊന്നാകെ ഏറ്റവും മോശം സാമ്പത്തിക പ്രകടനമാണുണ്ടാകാന്‍ പോകുന്നതെന്നും മുന്നറിയിപ്പുണ്ട്. വിക്ടോറിയയുടെ സാമ്പത്തിക രംഗം ഇമിഗ്രേഷനെയും വിദേശ വിദ്യാര്‍ത്ഥികളെയും കൂടുതലായി ആശ്രയിക്കുന്നതിനാല്‍ ഈ ആഘാതം മറ്റുള്ള സ്റ്റേറ്റുകളേക്കാള്‍ കടുത്തതായിരിക്കുമെന്നും പ്രവചനമുണ്ട്. കോവിഡ് പ്രതിസന്ധി കാരണം കുടിയേറ്റക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടേക്ക് വരാന്‍ സാധിക്കാതെ പോയതാണ് ഇതിന് പ്രധാന കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends