ഓസ്‌ട്രേലിയയില്‍ ബുഷ് ഫയര്‍ ഭീഷണി പെരുകി വരുമ്പോഴും അവയെ നേരിടുന്നതിനുള്ള വിഭവങ്ങള്‍ അപര്യാപ്തമെന്ന് മുന്നറിയിപ്പ്; പരമ്പരാഗത ഫയര്‍ ഫൈറ്റിംഗ് രീതികളിലൂടെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ല; കാലാവസ്ഥാ വ്യതിയാനം ആണവായുധത്തിന് തുല്യം

ഓസ്‌ട്രേലിയയില്‍ ബുഷ് ഫയര്‍ ഭീഷണി പെരുകി വരുമ്പോഴും അവയെ നേരിടുന്നതിനുള്ള വിഭവങ്ങള്‍ അപര്യാപ്തമെന്ന് മുന്നറിയിപ്പ്; പരമ്പരാഗത ഫയര്‍ ഫൈറ്റിംഗ് രീതികളിലൂടെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ല;  കാലാവസ്ഥാ വ്യതിയാനം ആണവായുധത്തിന് തുല്യം

ഓസ്‌ട്രേലിയയെ സംബന്ദിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം ആണവായുധത്തിന് തുല്യമായ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് കടുത്ത മുന്നറിയിപ്പുമായി ഒരു ഫയര്‍ ഫൈറ്റര്‍ എക്‌സ്പര്‍ട്ട് ഡിസാസ്റ്റര്‍ റോയല്‍ കമ്മീഷന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ബുഷ് ഫയര്‍പോലുളള പ്രതിഭാസങ്ങളെ നേരിടാന്‍ നിലവില്‍ രാജ്യത്തുള്ള പരമ്പരാഗത ഫയര്‍ ഫൈറ്റിംഗ് രീതികള്‍ അപര്യാപ്തമാണെന്നും എക്‌സ്പര്‍ട്ട് മുന്നറിയിപ്പേകുന്നു.


ഭാവിയിലെ ബുഷ് ഫയര്‍ ഭീഷണികള്‍ നേരിടാന്‍ ഓസ്‌ട്രേലിയക്ക് അപര്യാപ്തമായ വിഭവങ്ങളേയുള്ളുവെന്ന് കമ്മീഷന്‍ ഹിയറിംഗില്‍ മുന്നറിയിപ്പേകി രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഫയര്‍ ചീഫായ ഗ്രെഗ് മുല്ലിന്‍സാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്‍എസ്ഡബ്ല്യൂവിന്റെ മുന്‍ ഹെഡായ മുല്ലിന്‍സിന്റെ മുന്നറിയിപ്പിനെ കടുത്ത ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങളായി കാട്ടുതീ പോലുള്ള ശത്രുക്കളെ താന്‍ കാണുന്നുവെന്നും ഇപ്പോള്‍ ഇവയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചെങ്കിലും അവയെ നേരിടുന്നതിനുളള വിഭവങ്ങള്‍ അപര്യാപ്തമായിരിക്കുന്നുവെന്നും അദ്ദേഹം താക്കീതേകുന്നു.

ഫയര്‍ സീസണില്‍ അപകടകരമായ മാറ്റങ്ങളുണ്ടാകുന്നതില്‍ താന്‍ ആശങ്കാകുലനാണെന്നും മുല്ലിന്‍സ് മുന്നറിയിപ്പേകുന്നു. ഇതിന് മുമ്പ് ഓസ്‌ട്രേലിയയുടെ ഇടക്ക് മാത്രം വടക്ക് നിന്നും തെക്കോട്ടായിരുന്നു ബുഷ് ഫയര്‍ കത്തിപ്പടര്‍ന്നിരുന്നതെന്നും എന്നാല്‍ നിലവില്‍ ഇതിലും കൂടുതല്‍ പ്രദേശങ്ങളില്‍ ഈ വക ഭീഷണി നിരന്തരമുണ്ടാകുന്നുവെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. 2019-20ല്‍ ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും നിരന്തരം ബുഷ് ഫയറുകളുണ്ടാകുന്നുവെന്ന അപകടകരമായ പ്രവണതയാണുണ്ടായിരിക്കുന്നതെന്നും അതിനെ നേരിടുന്നതിനുള്ള വിഭവങ്ങള്‍ക്ക് പരിമിതികള്‍ വര്‍ദിച്ച് വരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. അതിനാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഫയര്‍ ഫൈറ്റിംഗില്‍ കൊണ്ടു വന്നില്ലെങ്കില്‍ രാജ്യം അപകടരമായ അവസ്തയിലേക്കാണ് പോകുകയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends