കാന്‍ബറയില്‍ വണ്ടികളിടിച്ച് ചാവുന്ന കംഗാരുക്കളുടെ എണ്ണം കുറഞ്ഞു;കാരണം കൊറോണയാല്‍ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ കുറഞ്ഞത്; വാഹനങ്ങളും കംഗാരുക്കളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

കാന്‍ബറയില്‍ വണ്ടികളിടിച്ച് ചാവുന്ന കംഗാരുക്കളുടെ എണ്ണം കുറഞ്ഞു;കാരണം കൊറോണയാല്‍ റോഡിലിറങ്ങുന്ന വാഹനങ്ങള്‍ കുറഞ്ഞത്; വാഹനങ്ങളും കംഗാരുക്കളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്
കാന്‍ബറയില്‍ വണ്ടികളിടിച്ച് ചാവുന്നതും പരുക്കു പറ്റുന്നതുമായ കംഗാരുക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സാധാരണ നല്ല മഴ ലഭിക്കുന്ന സീസണുകളില്‍ റോഡരുകുകളില്‍ ധാരാളം പുല്ലുകള്‍ വളരുന്നതിനാല്‍ അവ തിന്നാനെത്തുന്ന കംഗാരുക്കള്‍ വണ്ടിയിടിച്ച് അപകടപ്പെടുന്നതേറാറുണ്ട്.

എന്നാല്‍ നിലവില്‍ കോവിഡ് ഭീഷണി കാരണം കാന്‍ബറയിലെ റോഡ് ട്രാഫിക്ക് കുറഞ്ഞതിനാല്‍ ഇവയ്ക്ക് വാഹനങ്ങളില്‍ നിന്നുളള ഭീഷണിയും കുറഞ്ഞിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.സമ്മര്‍ ട്രാഫിക്കില്‍ നിന്നും വ്യത്യസ്തമായി സാധാരണം കാന്‍ബറയില്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡുകളില്‍ ഇറങ്ങുന്നതിനാല്‍ കംഗാരുക്കള്‍ വാഹനാപകടത്തില്‍ പെടുന്നതേറാറുണ്ട്. ഇതിനാല്‍ കാന്‍ബറയില്‍ വിന്ററില്‍ വാഹന യാത്രക്കാര്‍ക്കും കംഗാരുക്കള്‍ക്കും അപകടമേറാറുണ്ട്.

ഇവിടം ഏറ്റവും അപകടം പിടിച്ച് പ്രദേശമായിട്ടാണ് വാഹന ഇന്‍ഷുറര്‍മാര്‍ വിലയിരുത്താറുള്ളത്. എന്നാല്‍ നിലവില്‍ കൊറോണ കാരണം വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതിനാലാണ് കംഗാരുക്കള്‍ അപകടത്തില്‍ പെടുന്നത് കുറഞ്ഞിരിക്കുന്നത്. അതിനൊപ്പം റോഡില്‍ കംഗാരുക്കളുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെടുന്ന വാഹനയാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2020ല്‍ കൊറോണ കാരണം ഇത്തരം അപകടങ്ങള്‍ കുറഞ്ഞിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ അര്‍ബന്‍ റിസര്‍വ് മാനേജര്‍മാരിലൊരാളായ ക്രിസ്റ്റി ഗൗള്‍ഡ് പറയുന്നത്. ഈ വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ വരണ്ട കാലാവസ്തയായതിനാല്‍ ഇത്തരം അപകടങ്ങള്‍ വര്‍ദിച്ചിരുന്നുവെന്നും എന്നാല്‍ ഏപ്രിലില്‍ കൊറോണ കാരണം വാഹനങ്ങള്‍ കുറഞ്ഞതിനാല്‍ കംഗാരുക്കള്‍ വാഹനങ്ങള്‍ക്ക് കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends