വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 30,000 പബ്ലിക്ക് ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ കുറവുണ്ടാകും;കാരണം കൊറോണക്കെതിരായ പോരാട്ടത്തില്‍ വന്‍ തുക നീക്കി വയ്‌ക്കേണ്ടി വന്നതിനാല്‍; വരാനിരിക്കുന്ന മാസങ്ങളില്‍ ഈ മേഖലയില്‍ കടുത്ത പ്രശ്‌നങ്ങള്‍

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍  30,000 പബ്ലിക്ക് ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ കുറവുണ്ടാകും;കാരണം കൊറോണക്കെതിരായ പോരാട്ടത്തില്‍ വന്‍ തുക നീക്കി വയ്‌ക്കേണ്ടി വന്നതിനാല്‍; വരാനിരിക്കുന്ന മാസങ്ങളില്‍ ഈ മേഖലയില്‍ കടുത്ത പ്രശ്‌നങ്ങള്‍
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 30,000 പബ്ലിക്ക് ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ കുറവുണ്ടാകുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനം പുറത്ത് വന്നു. സ്റ്റേറ്റ് കോവിഡിനെതിരെ പോരാടുന്നതിനായി വന്‍ തുക നീക്കി വച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിപ്രശ്‌നമാണിതിന് പ്രധാന കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാരാണീ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പബ്ലിക്ക് ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ നിര്‍മിക്കാനുളള സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ പ്രോഗ്രാം കോവിഡ് പ്രതിസന്ധി കാരണം താറുമാറായിരിക്കുന്നതിനിടയിലാണ് ആംഗ്ലികെര്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള അപകടകരമായ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് കാരണം പുതിയ വീടുകളുടെ നിര്‍മാണം ഏതാണ്ട് നിലച്ചതാണ് പ്രതിസന്ദിക്ക് ആക്കം കൂട്ടിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കിടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പബ്ലിക്ക് ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 1327 വീടുകളുടെ കുറവാണുള്ളതെന്നാണ് സ്റ്റേറ്റ് പാര്‍ലിമെന്റിന് മുന്നില്‍ നിരത്തിയിരിക്കുന്ന കണക്കുകള്‍ മുന്നറിയിപ്പേകുന്നത്. ഏതാണ്ട് നാല് ശതമാനമാണീ താഴ്ച.

വരാനിരിക്കുന്ന ഏതാനും മാസങ്ങളില്‍ ഈ മേഖല കടുത്ത കടുത്ത പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നതെന്നാണ് ആംഗ്ലികെയര്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവായ മാര്‍ക്ക് ഗ്ലാസന്‍ പറയുന്നത്. ജോബ് കീപ്പര്‍ പോലുള്ള കോവിഡ് സപ്പോര്‍ട്ട് മാനദണ്ഡങ്ങള്‍ അവസാനിക്കാനിരിക്കുന്നതനിടയിലാണ് ഈ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നതെന്നത് ആശങ്കയേറ്റുന്നു. ഇതിന് പുറമെ ഇരട്ടിപ്പിച്ച് അണ്‍ എംപ്ലോയ്‌മെന്റ് ബെനഫിറ്റുകള്‍ക്കും വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള വിലക്കും അന്ത്യം കുറിക്കാനിരിക്കെയാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നതെന്നതും ആശങ്കയേറ്റുന്നുവെന്നാണ് മാര്‍ക്ക് എടുത്ത് കാട്ടുന്നത്.

Other News in this category



4malayalees Recommends