അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുഴങ്ങും; പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്; അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍

പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശത്ത് നിന്നുള്ള എഫ്1 എം1 വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തുടരേണ്ടതില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ രാജ്യം വിടുകയോ മറ്റു സ്‌കൂളുകളിലേക്ക് മാറ്റം വാങ്ങുക എന്നീ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.' ഐസിഇ അറിയിച്ചു.

പൂര്‍ണമായും ഓണ്‍ലൈനായി പഠനം നടത്തുന്ന സ്‌കൂളുകളിലേക്കോ മറ്റു പ്രോഗ്രാമുകളിലേക്കോ എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീസ അനുവദിക്കരുതെന്നും യുഎസിന്റെ അതിര്‍ത്തി സുരക്ഷാസേന അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഐസിഇ അറിയിച്ചു.

Other News in this category

4malayalees Recommends