'ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്'; സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍ നിന്നും രാജി വച്ചതിനെ തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി

സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍ നിന്നും രാജി വച്ചതിനെ തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി. ഡബ്ല്യുസിസി എന്ന ചിത്രം ഫെയ്സ്ബുക്ക് പേജിന്റെ കവര്‍ ചിത്രമാക്കി മാറ്റിയാണ് പാര്‍വതിയുടെ പ്രതികരണം.

ആല്‍ബര്‍ട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് ''ശൈത്യകാലത്തിന്റെ മധ്യത്തില്‍ ഞാന്‍ കണ്ടെത്തി, എന്റെ ഉള്ളില്‍ കീഴടക്കാനാകാത്ത ഒരു വേനലിനെ. അത് എന്നെ സന്തോഷവതിയാക്കി. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്'' എന്ന് പാര്‍വതി കുറിച്ചു.

പാര്‍വതിയുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ വിധുവിന് പറയാനുള്ളത് ഡബ്ല്യുസിസി കേള്‍ക്കണമായിരുന്നു എന്നാണ് ചിലരുടെ കമന്റ്. ഡബ്ല്യുസിസിയില്‍ നിന്നും രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിധു വിന്‍സെന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

Other News in this category4malayalees Recommends