'സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്'; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്

'സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്'; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസം.


'മുഖ്യവികസനമാര്‍ഗ്ഗം' എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷുമായി ഐ.ടി സെക്രട്ടറിയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിമര്‍ശനം.

സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയുടെ പേരിനോട് ചേര്‍ത്തു കൊണ്ടാണ് വിമര്‍ശനം.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കരനെ മാറ്റിയിരുന്നു. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ രം?ഗത്തെത്തി കഴിഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുഖ്യവികസനമാര്‍ഗ്ഗം

സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം.

പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല !

സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്

Other News in this category4malayalees Recommends