ഓസ്‌ട്രേലിയയില്‍ ലോണുകള്‍ തിരിച്ചടക്കാനുള്ള അവധി നാല് മാസം കൂടി ദീര്‍ഘിപ്പിക്കുന്നു;കോവിഡ് ആഘാതത്തിന്റെ പശ്ചാത്തലത്തിലുള്ള ആനുകൂല്യം ഓട്ടോമാറ്റിക്കായി ഏവര്‍ക്കും ലഭിക്കില്ല; ലോണുകള്‍ തിരിച്ചടക്കാന്‍ സാധിക്കുന്നവര്‍ സെപ്റ്റംബര്‍ മുതല്‍ അടക്കണം

ഓസ്‌ട്രേലിയയില്‍ ലോണുകള്‍ തിരിച്ചടക്കാനുള്ള അവധി  നാല് മാസം കൂടി ദീര്‍ഘിപ്പിക്കുന്നു;കോവിഡ് ആഘാതത്തിന്റെ പശ്ചാത്തലത്തിലുള്ള ആനുകൂല്യം ഓട്ടോമാറ്റിക്കായി ഏവര്‍ക്കും ലഭിക്കില്ല;  ലോണുകള്‍ തിരിച്ചടക്കാന്‍ സാധിക്കുന്നവര്‍ സെപ്റ്റംബര്‍ മുതല്‍ അടക്കണം

ഓസ്‌ട്രേലിയയില്‍ ലോണുകള്‍ തിരിച്ചടക്കാന്‍ പാടുപെടുന്ന കസ്റ്റര്‍മാരെ സഹായിക്കാന്‍ ബാങ്കുകള്‍ നാല് മാസം കൂടി മോര്‍ട്ട്‌ഗേജ് അവധി നല്‍കാന്‍ തീരുമാനിച്ചു. കോവിഡ് കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആനുകൂല്യം നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ മോര്‍ട്ട്‌ഗേജ് ഇളവ് ആര്‍ക്കും ഓട്ടോമാറ്റിക്കായി ലഭ്യമാക്കില്ലെന്നും ഓസ്‌ട്രേലിയന്‍ ബാങ്കുകളുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ബാങ്ക് അസോസിയേഷന്‍ അഥവാ എബിഎ അറിയിക്കുന്നു.


അതായത് കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് പ്രാപ്തി നേടിയവര്‍ ആറ് മാസത്തെ മോര്‍ട്ട്‌ഗേജ് ഇളവ് തീരുന്ന സെപ്റ്റംബര്‍ മുതല്‍ തിരിച്ചടവ് ആരംഭിക്കണമെന്നും അസോസിയേഷന്‍ നിര്‍ദേശിക്കുന്നു. കോവിഡ് പ്രശ്‌നം കാരണം രാജ്യത്ത് എട്ട് ലക്ഷത്തിലധികം പേര്‍ മോര്‍ട്ട്‌ഗേജ് അടക്കുന്നത് മുടക്കം വരുത്തിയെന്നാണ് എബിഎ വെളിപ്പെടുത്തുന്നത്. ഇപ്പോഴും ഭൂരിഭാഗംപേര്‍ക്കും കൊറോണ പ്രതിസന്ദിയില്‍ നിന്നും കരകയറാനും ലോണുകള്‍ തിരിച്ചടക്കുന്നതിനുള്ള ശേഷം കൈവരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാലുമാണ് ബാങ്കുകള്‍ കസ്റ്റര്‍മാര്‍ക്ക് അടുത്ത ഘട്ടം പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അന്ന വ്യക്തമാക്കുന്നു.

കൊറോണ ഏറ്റവും ആഘാതമേല്‍പ്പിച്ചവര്‍ക്ക് കൂടുതല്‍ സഹായമേകുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ലോണുകള്‍ തിരിച്ചടക്കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യണമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.സെപ്റ്റംബറില്‍ രാജ്യത്ത് കടുത്ത സാമ്പത്തിക ആഘാതമുണ്ടാകാന്‍ പോകുന്നതിന്റെ സാഹചര്യത്തില്‍ ആ ഘട്ടത്തില്‍ കസ്റ്റമര്‍മാര്‍ക്ക് പിടിച്ച് നില്‍ക്കാനാണ് ലോണ്‍ ഇടവേള അത്യാവശ്യക്കാര്‍ക്ക് ദീര്‍ഘിപ്പിച്ച് നല്‍കുന്നതെന്നും എബിഎ അറിയിക്കുന്നു.

Other News in this category



4malayalees Recommends