വിക്ടോറിയയിലെ പുതിയ കോവിഡ് കേസുകളുടെ പെരുപ്പം;ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി കടുത്ത പ്രശ്‌നത്തില്‍; വിക്ടോറിയക്കാരെ പ്രവേശിപ്പിക്കില്ലെന്ന് എന്‍എസ്ഡബ്ല്യൂവും ആക്ടും

വിക്ടോറിയയിലെ പുതിയ കോവിഡ് കേസുകളുടെ പെരുപ്പം;ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി കടുത്ത പ്രശ്‌നത്തില്‍; വിക്ടോറിയക്കാരെ പ്രവേശിപ്പിക്കില്ലെന്ന് എന്‍എസ്ഡബ്ല്യൂവും ആക്ടും
വിക്ടോറിയ ഉയര്‍ത്തുന്ന കോവിഡ് ഭീഷണി കാരണം ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയിലെ പുതിയ കോവിഡ് കേസുകള്‍ നിലവില്‍ നിരന്തരം വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ തെക്കോട്ടുള്ള തങ്ങളുടെ അതിര്‍ത്തികള്‍ അടക്കുന്നുവെന്ന് എന്‍എസ്ഡബ്ല്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി കടുത്ത പ്രശ്‌നത്തിലായിരിക്കുന്നത്.

ഇന്ന് പാതിരാത്രി മുതല്‍ വിക്ടോറിയില്‍ നിന്നും എന്‍എസ്ഡബ്ല്യൂവിലേക്ക് വരുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും കോവിഡ് ഭീഷണിയേറിയ പ്രദേശമായി വിക്ടോറിയ മാറിയിരിക്കുന്നതിനാല്‍ രോഗപ്പകര്‍ച്ച തടയുന്നതിനായി തങ്ങള്‍ക്ക് കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ പുതിയ നിയന്ത്രണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്‍എസ്ഡബ്ല്യൂവിനാല്‍ തീര്‍ത്തും ചുറ്റപ്പെട്ടതിനാല്‍ ഈ നിയന്ത്രണം ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയെ കാര്യമായി ബാധിക്കുമെന്നുള്ള ആശങ്കയേറിയിരിക്കുകയാണ്. എന്‍എസ്ഡബ്ല്യൂവിന്റെ പാത പിന്തുടര്‍ന്ന് വിക്ടോറിയക്കാര്‍ ആക്ടിലേക്ക് വരുന്നതിന് നിരോദനമേര്‍പ്പെടുത്തുമെന്നാണ് ആക്ട് ഗവണ്‍മെന്റ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് വിക്ടോറിയയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും വരുന്നവര്‍ക്ക് മാത്രമല്ല ആ സ്‌റ്റേറ്റില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തുമെന്നാണ് ആക്ട് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം വിക്ടോറിയയില്‍ നിന്നും ആക്ടിലേക്ക് വരുന്നവര്‍ക്കെല്ലാം ബുധനാഴ്ച രാത്രി 12 മണി മുതല്‍ നിരോധനമേര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ അത്യാവശ്യ ജോലിക്കാരെയും അല്ലെങ്കില്‍ അടിയന്തിര മെഡിക്കല്‍ കെയര്‍ ആവശ്യമായവരെയും പുതിയ നിരോദനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends