നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റിയുടെ അപര്യാപ്തത; 34 ഡിമെന്‍ഷ്യ രോഗികള്‍ പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ ; ഇവരെക്കൊണ്ട് ഹോസ്പിറ്റല്‍ രോഗികളും ജീവനക്കാരും പൊറുതി മുട്ടുന്നു; സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റി വേണമെന്ന ആവശ്യം ശക്തം

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റിയുടെ അപര്യാപ്തത; 34 ഡിമെന്‍ഷ്യ രോഗികള്‍ പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ ; ഇവരെക്കൊണ്ട് ഹോസ്പിറ്റല്‍ രോഗികളും ജീവനക്കാരും പൊറുതി മുട്ടുന്നു; സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റി  വേണമെന്ന ആവശ്യം ശക്തം

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റിയുടെ അപര്യാപ്തത കാരണം 34ഓളം പ്രായമായ ഡിമെന്‍ഷ്യ രോഗികള്‍ പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ ജീവിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ അത്യാവശ്യമായി ഡിമെന്‍ഷ് കെയര്‍ ഫെസിലിറ്റി പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ട് അഡ്വക്കസി ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇത്തരം രോഗികളിലൊരാള്‍ 2016 മുതല്‍ പബ്ലിക്ക് ഹോസ്പിറ്റലിലാണ് കഴിയുന്നതെന്നും അയാള്‍ നഴ്‌സിംഗ്‌ഹോമില്‍ ഒരിടം കിട്ടാനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വെയിറ്റിംഗ് ലിസ്റ്റിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.


ഇദ്ദേഹത്തെ പോലുളളവരെ പാര്‍പ്പിക്കാന്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ വേറെ സംവിധാനങ്ങളില്ലെന്നാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ എടുത്ത് കാട്ടുന്നു. ഇത്തരം ഡിമെന്‍ഷ്യ രോഗികള്‍ അസഹനീയമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നതിനാലും ഇവരെ പാര്‍പ്പിക്കാന്‍ പ്രത്യേക ഫെസിലിറ്റി ഇല്ലാത്തതിനാലും ഇത് പബ്ലിക്ക് ഹോസ്പിറ്റലുകളിലെ മറ്റ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത പ്രയാസങ്ങളാണുണ്ടാക്കുന്നത്.

എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ചുരുങ്ങിയത് ഇത്തരം 34 രോഗികള്‍ പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ കഴിയുന്നുണ്ടെന്നും ഇതൊരു കടുത്ത പ്രശ്‌നമാണെന്നുമാണ് അഡ്വക്കസി ഗ്രൂപ്പായ കൗണ്‍സില്‍ ഓണ്‍ ദി ഏയ്ജിംഗ് നോര്‍ത്തേണ്‍ ടെറിട്ടെറി മുന്നറിയിപ്പേകുന്നത്. അതിനാല്‍ ഇത്തരക്കാരെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ സ്‌പെഷ്യല്‍ ഫെസിലിറ്റികള്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ഇത്തരക്കാരെ നഴ്‌സിംഗ് ഹോമുകളിലാണ് പാര്‍പ്പിക്കേണ്ടതെന്നും ഹോസ്പിറ്റലുകളിലല്ലെന്നുമാണ് കൗണ്‍സില്‍ ഓണ്‍ ദി ഏയ്ജിംഗ് നോര്‍ത്തേണ്‍ ടെറിട്ടെറിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സ്യൂ ഷീറര്‍ നിര്‍ദേശിക്കുന്നത്.

Other News in this category



4malayalees Recommends