മെട്രൊപൊളിറ്റന്‍ മെല്‍ബണും ഷിറെ മിച്ചെലും കടുത്ത ലോക്ക്ഡൗണിലേക്ക്; ഒറ്റ രാത്രി കൊണ്ട് ഇവിടെ 191 പുതിയ കോവിഡ് കേസുകള്‍; രാജ്യത്തെ ഏതിടത്തും എപ്പോഴും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാവുന്ന സാഹചര്യമെന്ന് മുന്നറിയിപ്പ്

മെട്രൊപൊളിറ്റന്‍ മെല്‍ബണും ഷിറെ മിച്ചെലും കടുത്ത ലോക്ക്ഡൗണിലേക്ക്; ഒറ്റ രാത്രി കൊണ്ട് ഇവിടെ 191 പുതിയ കോവിഡ് കേസുകള്‍;  രാജ്യത്തെ ഏതിടത്തും എപ്പോഴും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാവുന്ന സാഹചര്യമെന്ന് മുന്നറിയിപ്പ്
മെട്രൊപൊളിറ്റന്‍ മെല്‍ബണും ഷിറെ മിച്ചെലും ബുധനാഴ്ച അര്‍ദ രാത്രി മുതല്‍ സ്റ്റേജ് 3 സ്റ്റേ അറ്റ് ഹോം നിയന്ത്രണത്തിലേക്ക് പോകുന്നു. ഒറ്റ രാത്രി കൊണ്ട് ഇവിടെ പുതിയ 191 പുതിയ കോവിഡ് കേസുകളുണ്ടായതിനെ തുടര്‍ന്നാണീ കടുത്ത നടപടിയെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വെളിപ്പെടുത്തുന്നത്. പുതിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വരാനിരിക്കുന്ന ആറാഴ്ചകള്‍ മെട്രൊപൊളിറ്റന്‍ മെല്‍ബണിലെയും ഷിറെ മിച്ചെലിലെയും ജനങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനും കെയര്‍ ഗിവിംഗിനും വ്യായാമത്തിനും പഠനത്തിനോ അല്ലെങ്കില്‍ തൊഴിലിനോ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.

പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് മെട്രൊപൊളിറ്റന്‍ മെല്‍ബണിലുളളവര്‍ക്ക് ദൈനംദിന വ്യായാമത്തിന് കൂടി പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നാണ് പ്രീമിയര്‍ മുന്നറിയിപ്പേകുന്നത്. അതായത്ഇവര്‍ വീട്ടില്‍ തന്നെ കഴിഞ്ഞ് കൊള്ളണം.ഇത് പ്രകാരം നിരവധി കുട്ടികളുടെ സ്‌കൂള്‍ ഹോളിഡേ നീട്ടുമെന്നുറപ്പായിട്ടുണ്ട്. ഇതില്‍ 11 ഇയര്‍, 12 ഇയര്‍ അല്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്തികളും ഉള്‍പ്പെടുന്നു. എന്നാല്‍ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരുടെ മക്കള്‍ക്ക് നിരീക്ഷണത്തിന് കീഴിലുള്ള ഹോളിഡേ പ്രോഗ്രാമുകള്‍ക്ക് പോകാവുന്നതാണ്.

മെല്‍ബണില്‍ ചുരുങ്ങിയത് ഒമ്പത് ഹൗസിംഗ് ബ്ലോക്കുകള്‍ കടുത്ത ലോക്ക്ഡൗണിന്റെ നാലാം ദിവസമാണ് പിന്നിടുന്നത്. വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂ- വിക്ടോറിയ അതിര്‍ത്തികള്‍ അടച്ച നടപടി കര്‍ക്കശമായി നടപ്പിലാക്കാന്‍ എന്‍എസ്ഡബ്ല്യൂ പോലീസും ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സും മുന്നിട്ടിറങ്ങി അികം വൈകുന്നതിന് മുമ്പാണ് മെല്‍ബണിലെ ലോക്ക്ഡൗണും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.രാജ്യത്തെ ഏതിടത്തും ലോക്ക്ഡൗണ്‍ എപ്പോഴും പ്രഖ്യാപിക്കാവുന്ന സാഹചര്യമാണുള്ളതെന്ന മുന്നറിയിപ്പും ശക്തമാണ്.

Other News in this category



4malayalees Recommends