കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ; ഇന്ത്യയില്‍ യുഎഇയുടെ യശസ്സിന് കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയില്‍ കേസിനെ സമീപിക്കും; ഇന്ത്യയുടെ അന്വേഷണവുമായും സഹകരിക്കും

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ; ഇന്ത്യയില്‍ യുഎഇയുടെ യശസ്സിന് കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയില്‍ കേസിനെ സമീപിക്കും; ഇന്ത്യയുടെ അന്വേഷണവുമായും സഹകരിക്കും

സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന സംഭവമെന്ന വിലയിരുത്തലില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കുറ്റകൃത്യത്തെ വിശദമായി മനസ്സിലാക്കി നടപടിയെടുക്കാന്‍ ഇന്ത്യയുടെ അന്വേഷണവുമായും സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു.


ഇന്ത്യയില്‍ യുഎഇയുടെ യശസ്സിന് കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയിലാണ് കേസിനെ പ്രസ്തുത രാജ്യം സമീപിക്കുന്നത്. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ ആരാണ് സ്വര്‍ണം അയച്ചതെന്ന് യുഎഇ അന്വേഷിക്കും. 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് യുഎഇ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും കണ്ടെടുത്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ പരിശോധനയില്‍ നിന്നും നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകളിലൂടെ സ്വര്‍ണം കടത്തുകയായിരുന്നു സ്വപ്ന സുരേഷും സംഘവുമെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ഏറെ നാളായി തുടര്‍ന്നു വരികയായിരുന്നെന്നും വിവരമുണ്ട്.സ്വപ്ന സുരേഷിന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വിവാദമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ പ്രതിരോധത്തിലാകുന്ന നില വന്നിരിക്കുകയാണ്

Other News in this category4malayalees Recommends