യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,011ലെത്തി; മൊത്തം കൊറോണ മരണം 134,309 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,372,806

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,011ലെത്തി;  മൊത്തം കൊറോണ മരണം 134,309 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,372,806
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 1,011 ല്‍ എത്തിയത് ആശങ്കയേറ്റുന്നു.തിങ്കളാഴ്ച കോവിഡ് മരണം 634 ആയതില്‍ നിന്നുള്ള വര്‍ധനവാണിത്.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ല്‍ ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പം തന്നെയാണുള്ളത്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 63,597 ആണ്.

തലേദിവസത്തെ പുതിയ രോഗികളുടെ എണ്ണമായ 60,857ആയി താരതമ്യപ്പെടുത്തുമ്പോല്‍ നേരിയ പെരുപ്പമേ ഇക്കാര്യത്തിലുള്ളുവെങ്കിലും ഞായറാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 36,839 ആയിതാരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇരട്ടിക്കടുത്ത് പെരുപ്പമാണുള്ളത്. യുഎസിലെ മൊത്തം കൊറോണ മരണം 134,309 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,372,806 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,143 മരണങ്ങളും 418,605 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 15,218 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,238 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 109,143 പേര്‍ രോഗികളായപ്പോള്‍ 8,081 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,152 ഉം രോഗികളുടെ എണ്ണം 145,066 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 91,864 ഉം മരണം 6,741 ഉം ആണ്.മിച്ചിഗനില്‍ 6,198 പേര്‍ മരിക്കുകയും 71,089 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends