കാനഡയില്‍ നിന്നും വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍ സിബിഎസ്എക്ക് അറിയില്ല; ഇവരില്‍ പലരും മറയില്ലാതെ വിവരങ്ങള്‍ വെളിച്ചപ്പെടുത്തുന്നില്ല; വിസാ പരിധി കഴിഞ്ഞ് താമസിക്കുന്നവരും ക്രിമിനലുകളും ഇതില്‍ പെടുന്നു

കാനഡയില്‍ നിന്നും  വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍ സിബിഎസ്എക്ക് അറിയില്ല; ഇവരില്‍ പലരും മറയില്ലാതെ വിവരങ്ങള്‍ വെളിച്ചപ്പെടുത്തുന്നില്ല;  വിസാ പരിധി കഴിഞ്ഞ് താമസിക്കുന്നവരും ക്രിമിനലുകളും ഇതില്‍ പെടുന്നു
കാനഡയില്‍ നിന്നും വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍ കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് അതോറിറ്റി അല്ലെങ്കില്‍ സിബിഎസ്എക്ക് അറിയില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജ്യത്ത് നിന്ന് വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 50,000 പേരില്‍ മൂന്നില്‍ രണ്ട് പേരുടെയും വിശദാംശങ്ങള്‍ സിബിഎസ്എക്ക് അറിയില്ലെന്നണ് വ്യക്തമായിരിക്കുന്നത്. ഓഡിറ്റര്‍ ജനറലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടിയിരിക്കുന്നത്.

അസൈലം ക്ലെയിമെന്റിന് അപേക്ഷ സമര്‍പ്പിച്ച് നേടാന്‍ സാധിക്കാതെ പോയവര്‍, വിസയെടുത്ത് സന്ദര്‍ശനത്തിന് വന്ന് കൂടുതല്‍ കാലം താമസിക്കുന്നവര്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തുടങ്ങിയ കാറ്റഗറികളില്‍ പെട്ട വിദേശികളെയാണ് ഇത്തരത്തില്‍ നാട് കടത്തലിന് വിധേയമാക്കുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ കാനഡ വിട്ട് പോകാന്‍ ഉത്തരവ് ലഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും അസൈലം ക്ലെയിമെന്റ് നേടാന്‍ സാധിക്കാതെ പോയവരാണെന്നും ഓഡിറ്റ്ജനറല്‍ വെളിപ്പെടുത്തന്നു.

ഇത്തരത്തില്‍ നാടുകടത്താന്‍ തീരുമാനിച്ചവരുടെ വിവരങ്ങള്‍ സിബിഎസ്എക്ക് ലഭിക്കാതെ പോകുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് ഓഡിറ്റല്‍ ജനറല്‍ ഓഫീസിലെ ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ നാടുകടത്തലിന് വിധേയമാക്കാന്‍ ഉത്തരവിട്ടവര്‍ ഹിയറിംഗ് വേളയില്‍ തങ്ങളുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താത്തതോ അല്ലെങ്കില്‍ തങ്ങളുടെ അവസ്തകളെ കുറിച്ച് സത്യസന്ദമായി വെളിപ്പെടുത്താത്തതും ഇതില്‍ പ്രദാന കാരണങ്ങളാണ്.


Other News in this category



4malayalees Recommends