ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒരു മാസത്തിന് ശേഷം മൂന്ന് കോവിഡ് കേസുകള്‍; മൂവരും കാന്‍ബറയിലെ ഒരു കുടുംബത്തിലുള്ളവര്‍;ഇവരില്‍ രണ്ട് പേര്‍ മെല്‍ബണില്‍ നിന്ന് രോഗം പിടിപെട്ടവര്‍; ഏര്‍പ്പെടുത്താനൊരുങ്ങിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കിയേക്കും

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒരു മാസത്തിന് ശേഷം മൂന്ന് കോവിഡ് കേസുകള്‍; മൂവരും കാന്‍ബറയിലെ ഒരു കുടുംബത്തിലുള്ളവര്‍;ഇവരില്‍ രണ്ട് പേര്‍ മെല്‍ബണില്‍ നിന്ന് രോഗം പിടിപെട്ടവര്‍; ഏര്‍പ്പെടുത്താനൊരുങ്ങിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കിയേക്കും

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒരു മാസത്തിന് ശേഷം മൂന്ന് കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഏര്‍പ്പെടുത്താനൊരുങ്ങിയ ലോക്ക്ഡൗണ്‍ ഇളവുകളില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറിയേക്കുമെന്നുള്ള സൂചനകളും പുറത്ത് വന്നു. കാന്‍ബറയിലെ ഒരു വീട്ടിലെ മൂന്ന് പേര്‍ക്കാണ് രോഗം ഉറപ്പിച്ചിരിക്കുന്നതെന്നാണ് ആക്ടിലെ ചീഫ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ബാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


വിക്ടോറിയയില്‍ സമീപ ദിവസങ്ങളിലുണ്ടായ രോഗവ്യാപനവുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ക്കും കൊറോണ പിടിപെട്ടിരിക്കുന്നത്. വിക്ടോറിയയില്‍ ഇന്ന് നൂറിലധികം കോവിഡ് കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. കാന്‍ബറയില്‍ പുതുതായി 20ന് അടുത്ത് പ്രായമുളള രണ്ട് പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമാണ് രോഗമുണ്ടായിരിക്കുന്നതെന്നാണ് ബാര്‍ പറയുന്നത്. ഇവര്‍ക്ക് കൊറോണ ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലാണ്.

ആക്ടില്‍ ഇതുവരെയായി 111 പേര്‍ക്കാണ് രോഗമുണ്ടായിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് വിദേശത്ത് നിന്ന് രോഗം പിടിപെട്ട ഒരു ഡിപ്ലോമാറ്റിനാണ് ആക്ടില്‍ ജൂണ്‍ 6ന് രോഗം കണ്ടെത്തിയിരുന്നത്.പുതിയ മൂന്ന് രോഗികള്‍ പൊതുജനത്തിന് യാതൊരു ഭീഷണിയുമുയര്‍ത്തുന്നില്ലെന്നാണ് ആക്ട് ഹെല്‍ത്ത് ആശ്വാസം പകരുന്നത്. വ്യാഴാഴ്ച മെല്‍ബണിലെ ഒരു ഹോട്ട്സ്പോട്ടില്‍ നിന്നാണ് രണ്ട് പേര്‍ കാന്‍ബറയിലേക്കെത്തിയിരുന്നത്.മൂന്നാമത് രോഗം ബാധിച്ചയാള്‍ക്ക് ഇവരില്‍ നിന്നും രോഗം പകരുകയായിരുന്നു. ഇവര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇവര്‍ ടെസ്റ്റിന് വിധേയരായി ഐസൊലേഷനിലേക്ക് പോവുകയായിരുന്നുവെന്നും ചീഫ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends