സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് അഴിമതിക്കുറ്റം ചുമത്തി അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവച്ചു; ബോബ് ഹരാപിന് മേല്‍ വഞ്ചനയുടെ പേരില്‍ രണ്ട് കൗണ്ടുകളും ഗൂഢാലോചനയുടെ പേരില്‍ ഒരു കൗണ്ടും ചുമത്തി;ഈ ന്യായാധിപന്‍ നിയമം നടപ്പിലാക്കുന്നതിനും തടസമായി

സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് അഴിമതിക്കുറ്റം ചുമത്തി അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവച്ചു; ബോബ് ഹരാപിന് മേല്‍ വഞ്ചനയുടെ പേരില്‍ രണ്ട് കൗണ്ടുകളും ഗൂഢാലോചനയുടെ പേരില്‍ ഒരു കൗണ്ടും ചുമത്തി;ഈ ന്യായാധിപന്‍ നിയമം നടപ്പിലാക്കുന്നതിനും തടസമായി
അഴിമതിക്കുറ്റം ചെയ്ത സൗത്ത് ഓസ്‌ട്രേലിയന്‍ മജിസ്‌ട്രേറ്റ് രാജി വച്ചു. ബോബ് ഹരാപിനാണീ ഗതികേടുണ്ടായിരിക്കുന്നത്. അഴിമതിക്കെതിരായുള്ള സ്റ്റേറ്റിലെ ഇന്റിപെന്റന്റ് കമ്മീഷന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കേസ് ചുമത്തുകയും ചെയ്ത് രണ്ടാഴ്ചക്കകമാണ് ബോബ് രാജി വച്ചിരിക്കുന്നത്.ബോബിന് മേല്‍ വഞ്ചനയുടെ പേരില്‍ രണ്ട് കൗണ്ടുകളും ഗൂഢാലോചനയുടെ പേരില്‍ ഒരു കൗണ്ടുമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആന്റി കറപ്ഷന്‍ കമ്മീഷണറായ ബ്രൂസ് ലാന്‍ഡര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിയമം നടപ്പിലാക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ഗൂഢാലോചനാ കുറ്റവും ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പോലീസ് പ്രോസിക്യൂട്ടറും ക്രിമിനല്‍ ലോയറുമായ ഒരു വ്യക്തിക്ക് മേലും ബോബിനൊപ്പം കുറ്റം ചുമത്തിയിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ബോബ് സൗത്ത് ഓസ്‌ട്രേലിയയിലെ മജിസ്‌ട്രേറ്റ് പദവി രാജി വച്ചുവെന്ന് ഒരു പ്രസ്താവനയിലൂടെ സൗത്ത് ഓസ്‌ട്രേലിയയിലെ ചീഫ് മജിസ്‌ട്രേറ്റായ മേരി ലൂസി ഹ്രിബാള്‍ വെളിപ്പെടുത്തിയിരുന്നു.

മജിസ്‌ട്രേറ്റ് ആക്ട് പ്രകാരം ബോബ് ഒരു മാസത്തെ അറ്റോര്‍ണി ജനറല്‍ നോട്ടീസ് നല്‍കണമെന്നും അതായത് ഓഗസ്റ്റ് പത്ത് മുതല്‍ ഇദ്ദേഹത്തിന്റെ രാജി പ്രാബല്യത്തില്‍ വരുമെന്നും ഹ്രിബാള്‍ വ്യക്തമാക്കുന്നു.ചാര്‍ജുകളുടെ പേരില്‍ ബോബിന്റെ ഫസ്റ്റ് കൗണ്ട് അപ്പിയറന്‍സുണ്ടായതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം രാജി വച്ചിരിക്കുന്നത്. കുറ്റങ്ങളുടെ പേരില്‍ ബോബും പ്രിന്‍സിപ്പല്‍ സോളിസിറ്ററായ കാതറീന്‍ മോയ്‌സും തിങ്കളാഴ്ച അഡലെയ്ഡ് മജിസ്‌ട്രേറ്റ്‌സ് കോര്‍ട്ടിന് മുന്നില്‍ ഹാജരായിരുന്നു.

Other News in this category



4malayalees Recommends