എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ സാമൂഹിക അകല നിയമങ്ങള്‍ വീണ്ടും കര്‍ക്കശമാക്കേണ്ടി വരും; വിക്ടോറിയയില്‍ നിന്നും കൊറോണ വന്‍ തോതില്‍ എന്‍എസ്ഡബ്ല്യൂവിലേക്കും പടരുന്നു; ചൊവ്വാഴ്ച മാത്രം 454 ആക്ടീവ് കേസുകള്‍

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ സാമൂഹിക അകല നിയമങ്ങള്‍ വീണ്ടും കര്‍ക്കശമാക്കേണ്ടി വരും; വിക്ടോറിയയില്‍ നിന്നും കൊറോണ വന്‍ തോതില്‍ എന്‍എസ്ഡബ്ല്യൂവിലേക്കും പടരുന്നു; ചൊവ്വാഴ്ച മാത്രം 454 ആക്ടീവ് കേസുകള്‍
വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ പെരുകുന്നത് എന്‍എസ്ഡബ്ല്യൂവിനും കടുത്ത ഭീഷണി സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയുമായി പങ്കിടുന്ന അതിര്‍ത്തിയിലെ കോവിഡ് കേസുകള്‍ പെരുകുന്നത് തടയാന്‍ സാധിച്ചില്ലെങ്കില്‍ എന്‍എസ്ഡബ്ല്യൂ വീണ്ടും കടുത്ത രീതിയില്‍ സാമൂഹിക അകലനിയമങ്ങള്‍ നടപ്പിലാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും എപ്പിഡെമിയോളജിസ്റ്റുകള്‍ ഉയര്‍ത്തുന്നുണ്ട്.

എന്‍എസ്ഡബ്ല്യൂവില്‍ ഇപ്പോള്‍ തന്നെ കൊറോണ ബാധിച്ചവരും അത് തിരിച്ചറിയാത്തവരുമായി നിരവധി പേരുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.മെല്‍ബണില്‍ നിന്നെത്തിയ വിമാനത്തിലെത്തിയവര്‍ സ്‌ക്രീന്‍ ചെയ്യപ്പെടാതെ സിഡ്‌നി എയര്‍പോര്‍ട്ട് വിട്ട് പോയിരിക്കുന്നതിനാല്‍ നിലവിലെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഓര്‍ഡറുകള്‍ കര്‍ക്കശമാക്കേണ്ടി വരുമെന്ന സൂചന നല്‍കി എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാനും രംഗത്തെത്തിയിരുന്നു.

നിലവില്‍ എന്‍എസ്ഡബ്ല്യൂവില്‍ ആശങ്കയുയര്‍ത്തുന്ന രീതിയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ പെരുകുന്നുവെന്നും ഇതിനെ തിരിച്ചറിയുന്നതിനായി സ്റ്റേറ്റില്‍ ഫലപ്രദമായ കോണ്‍ടാക്ട് ട്രേസിംഗ് സംവിധാനങ്ങളില്ലെന്നതും അപകടഭീഷണിയുയര്‍ത്തുന്നുവെന്നുമാണ് എപ്പിഡെമിയോളജിസ്റ്റും ലോകാരോഗ്യ സംഘടനയുടെ അഡൈ്വസറുമായ മേരി ലൂയീസ് മാക് ലോസ് മുന്നറിയിപ്പേകുന്നത്.ചൊവ്വാഴ്ച എന്‍എസ്ഡബ്ല്യൂവില്‍ 454 ആക്ടീവ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്ടോറിയയില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നവര്‍ എന്‍എസ്ഡബ്ല്യൂവില്‍ സാമൂഹിക വ്യാപനത്തിന് കാരണക്കാരായിത്തീരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends