' മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ളെ കൊല്ലുമെന്ന് വരെ ഭീഷണിയുമുണ്ട്; അദ്ദേഹം പൊട്ടിക്കരയുകയാണ്; സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ മനം തകര്‍ന്ന് കരണ്‍ ജോഹര്‍

സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ മനസു തകര്‍ന്ന് കരണ്‍ ജോഹര്‍.കരണ്‍ ജോഹറാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താവെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ ശക്തമായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കരണെന്ന് സുഹൃത്ത് പറയുന്നു.

''കരണ്‍ കടുത്ത വിഷമത്തിലാണ്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം നടക്കുകയാണ്. അവരെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്. സുശാന്തിന്റെ മരണത്തിന് പകരമായി കരണിനോട് ആത്മഹത്യ ചെയ്യാനാണ് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കരണ്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ല. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ നിര്‍ദ്ദേശവും അതായിരുന്നു. പ്രശ്‌നങ്ങള്‍ സിനിമയ്ക്കപ്പുറം ആയിരിക്കുന്നു. ഞങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നത്?'' -സുഹൃത്ത് ചോദിക്കുന്നു.

Other News in this category4malayalees Recommends