'അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യത്തോടെയായിരുന്നു വിവാഹം; ആദ്യം കാവ്യയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല'; ദിലീപിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

'അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യത്തോടെയായിരുന്നു വിവാഹം; ആദ്യം കാവ്യയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല'; ദിലീപിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

വ്യക്തി ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങളെ ഓര്‍മ്മിച്ചെടുത്ത് ദിലീപ്. മുമ്പ് പലതവണ വെളിപ്പെടുത്തിയ കാര്യമാണെങ്കിലും വീണ്ടും ദിലീപിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹമോചനവും വീണ്ടും വിവാഹം ചെയ്തതും മകളെ കുറിച്ചുമെല്ലാം ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞിരിക്കുന്നത്.


രണ്ടാം വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം താരം വിശദീകരിക്കുന്നു. വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ വര്‍ധിച്ചു. ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല. സഹോദരി രണ്ടു വര്‍ഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നു.

ഇതിനിടെ, കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം ഞാനാണെന്നും ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. തന്റെ വീട്ടില്‍ മകള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍ കാവ്യയുടെ വീട്ടില്‍ സമ്മതമായിരുന്നില്ല. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്. ഒടുവില്‍ എല്ലാരും മുന്‍കൈയ്യെടുത്ത് കല്യാണം നടത്തിയെന്നും ദിലീപ് വിശദീകരിക്കുന്നു.

മകള്‍ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ആളാണ്. അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യം നിലനിര്‍ത്തിക്കൊണ്ടാണ് വിവാഹം നടന്നത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.

Other News in this category4malayalees Recommends