എന്‍ട്രിഗേറ്റും നടപ്പാതയും വാതിലുകളും മുതല്‍ ബാത്ത് ടബ്ബും ക്ലോസറ്റും വരെ സ്വര്‍ണം; എല്ലാം സ്വര്‍ണമയം; 24 നിലകളിലായി 400 മുറികളുള്ള സ്വര്‍ണത്തില്‍ പണി കഴിപ്പിച്ച ഹോട്ടല്‍ അത്ഭുതമാകുന്നു; ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഹോട്ടലിന്റെ വിശേഷം

എന്‍ട്രിഗേറ്റും നടപ്പാതയും വാതിലുകളും മുതല്‍ ബാത്ത് ടബ്ബും ക്ലോസറ്റും വരെ സ്വര്‍ണം;  എല്ലാം സ്വര്‍ണമയം; 24 നിലകളിലായി 400 മുറികളുള്ള സ്വര്‍ണത്തില്‍ പണി കഴിപ്പിച്ച ഹോട്ടല്‍ അത്ഭുതമാകുന്നു; ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഹോട്ടലിന്റെ വിശേഷം

സ്വര്‍ണത്തില്‍ പണികഴിപ്പിച്ച ഒരു ഹോട്ടലാണ് ഇപ്പോള്‍ സംസാര വിഷയം ഒരു ഹോട്ടല്‍ ഒന്നടങ്കം സ്വര്‍ണത്തില്‍ പണി കഴിപ്പിച്ചിരിക്കുകയാണ്. വിയറ്റ്‌നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂര്‍വ ആഡംബരഹോട്ടല്‍. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഹോട്ടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.


ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ 24 കാരറ്റ് സ്വര്‍ണ്ണ-ടൈല്‍ ഇന്‍ഫിനിറ്റി പൂള്‍ ഉള്‍പ്പെടെയുണ്ട്. അതിഥി മുറികള്‍ക്കുള്ളിലെ കുളിമുറികളും സ്വര്‍ണ്ണം പൂശിയതാണ്. ഒരു രാത്രി താമസത്തിന് 250 ഡോളര്‍ മുതലാണ് ഈടാക്കുന്നത്. മറ്റ് ആഢംബര ഹോട്ടലുകളില്‍ മാര്‍ബിള്‍ ടൈലുകള്‍ ഉപയോഗിക്കുന്നു, എന്നാല്‍ ഇവിടെ എല്ലാം, എന്തിന് വാഷിംഗ് ബേസിനില്‍ വരെ സ്വര്‍ണ്ണം പൂശുന്നു,' 62 കാരനായ അതിഥി ലുവാങ് വാന്‍ തുവാന്‍ പറഞ്ഞു.

എന്‍ട്രിഗേറ്റ്, നടപ്പാത, വാതിലുകള്‍, മുറിയിലെ ഉപകരണങ്ങള്‍, ശുചിമുറി, ബാത്ത് ടബ്ബ്, ക്ലോസറ്റ്.. എന്നു വേണ്ട എല്ലാം സ്വര്‍ണത്തില്‍ ഒരുക്കിയാണ് ഈ ഹോട്ടല്‍ അതിഥിയെ സ്വീകരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.11 വര്‍ഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലില്‍ 24 നിലകളിലായി 400 മുറികളാണുള്ളത്. ഹോവ ബിന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടല്‍ അമേരിക്കന്‍ വിന്‍ധം ഹോട്ടല്‍സ് ബ്രാന്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Other News in this category4malayalees Recommends