ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍; 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി; മന്ത്രിയുടെ പ്രതികരണം പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെ

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐ.സി.യുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപേദശങ്ങളും നല്‍കാനും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends