കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കേസുകളും; ക്യൂബെക്കില്‍ പുതുതായി ആറ് മരണം; ഒന്റാറിയോവില്‍ 170 പുതിയ കേസുകളും മൂന്ന് മരണവും;ആല്‍ബര്‍ട്ടയില്‍ പുതിയ 37 കേസുകളും മൂന്ന് മരണവും; സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പുതിയ കേസുകള്‍

കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കേസുകളും; ക്യൂബെക്കില്‍ പുതുതായി ആറ് മരണം;  ഒന്റാറിയോവില്‍ 170 പുതിയ കേസുകളും മൂന്ന് മരണവും;ആല്‍ബര്‍ട്ടയില്‍ പുതിയ 37 കേസുകളും മൂന്ന് മരണവും; സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പുതിയ കേസുകള്‍
കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കോവിഡ് 19 കേസുകളും സ്തിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ രാജ്യത്ത് ഇതുവരെ 1,06,783 പേര്‍ക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. ഇതില്‍ 27,460 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 70,574 ആണ്. രാജ്യത്തെ മൊത്തം കൊറോണ മരണമാകട്ടെ 8749 ആയാണ് വര്‍ധിച്ചിരിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചിരിക്കുന്ന ക്യൂബെക്കിലാണ്. ഇവിടെ 137 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇവിടുത്തെ മൊത്തം കേസുകളാകട്ടെ 56,216 ആയാണ് പെരുകിയിരിക്കുന്നത്. ക്യൂബെക്കില്‍ പുതുതായി ആറ് പേരാണ് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ ക്യൂബെക്കിലെ മൊത്തം മരണസംഖ്യ 5609 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ക്യൂബെക്കില്‍ നിലവില്‍ 308 പേരാണ് കോവിഡ് പിടിപെട്ട് ആശുപത്രികളിലുള്ളത്. ബുദനാഴ്ച ആശുപത്രികളിലുണ്ടായിരുന്നവരില്‍ ഇന്നലെ 23 പേരുടെ കുറവുണ്ടായിട്ടുണ്ട്. ക്യൂബെക്കില്‍ കോവിഡ് പിടിപെട്ട് 27 പേരാണ് ഐസിയുവിലുള്ളത്.

ഇന്നലെ ഒന്റാറിയോവില്‍ 170 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 86 പേര്‍ വിന്‍ഡ്‌സര്‍-എസെക്‌സ് റീജിയണിലുള്ളവരാണ്.ഒന്റാറിയോവില്‍ ഇതുവരെ 36,348 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 31,977 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. അതായത് രോഗം പിടിപെട്ടവരില്‍ 88 ശതമാനം പേര്‍ക്കും രോഗമുക്തിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അനേകം ആഴ്ചകളായി ഇവിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഒന്റാറിയോവില്‍ നിലവില്‍ 123 പേരാണ് ആശുപത്രികളിലുള്ളത്. ഇവരില്‍ 31 പേര്‍ ഐസിയുവിലാണ്.ഈ പ്രവിശ്യയില്‍ 2703 പേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ഇന്നലെയാണ് മരിച്ചത്.

ഇന്നലെ മരിച്ചവരില്‍ മൂന്ന് പേര്‍ ആല്‍ബര്‍ട്ടയിലുളളവരാണ്. ഇതോടെ പ്രവിശ്യയിലെ മൊത്തം കോവിഡ് മരണം 161 ആയി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ആല്‍ബര്‍ട്ടയില്‍ പുതിയ 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.നിലവില്‍ പ്രവിശ്യയില്‍ 584 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8519 കേസുകളില്‍ 7774 കേസുകളും സുഖപ്പെട്ടിട്ടുണ്ട്.ഇന്നലെ ബ്രിട്ടീഷ് കൊളംബിയയില്‍ 20 പുതിയ കോവിഡ് കേസുകളാണുണ്ടായിരിക്കുന്നത്. ഇതോടെ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകള്‍ 3028 ആയിരിക്കുന്നു. ഇതില്‍ 88 കേസുകളും സുഖപ്പെട്ടതോടെ നിലവില്‍ മൊത്തം 175 കേസുകളാണ് ആക്ടീവായിട്ടുള്ളത്.ഇതില്‍ 17 പേര്‍ ഹോസ്പിറ്റലിലും ഇതില്‍ നാല് പേര്‍ ക്രിട്ടിക്കല്‍ കെയറിലുമാണ്.

സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് . ഇതോടെ പ്രവിശ്യയിലെ മൊത്തം കേസുകള്‍ 813 ആയിത്തീര്‍ന്നു. ഇതില്‍ 750 പേരും സുഖപ്രാപിച്ചിരിക്കുന്നു. പ്രവിശ്യയില്‍ ഇതുവരെ 15 പേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്.ഇവിടെ നിലവില്‍ 48 ആക്ടീവ് കേസുകളാണുള്ളത്. മാനിട്ടോബയില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളില്ല.ഇവിടെ മൊത്തം 325 കേസുകളാണുള്ളത്. ഇവിടെ ഏഴ് കൊറോണ മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

ന്യൂബ്രുന്‍സ് വിക്കില്‍ ഇന്നലെ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഇതുവരെ 166 പേര്‍ക്ക് കോവിഡ് പിടിപെട്ടതില്‍ 163 പേരും സുഖം പ്രാപിച്ചു. ഇവിടെ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പ്രവിശ്യയില്‍ നിലവില്‍ ഒരു ആക്ടീവ് കേസാണുള്ളത്. അറ്റ്‌ലാന്റിക്കിന്റെ മറ്റ് ഭാഗങ്ങളില്‍ അല്ലെങ്കില്‍ കാനഡയുടെ ടെറിട്ടെറികളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Other News in this category4malayalees Recommends