'എന്റെ സ്വീറ്റ് ഹാര്‍ട്ട്സ്...അമ്മാമയുടെ സ്നേഹം പങ്കിട്ടു പോയതില്‍ ഇത്തവണ അസൂയ തോന്നിയില്ല'; അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

'എന്റെ സ്വീറ്റ് ഹാര്‍ട്ട്സ്...അമ്മാമയുടെ സ്നേഹം പങ്കിട്ടു പോയതില്‍ ഇത്തവണ അസൂയ തോന്നിയില്ല'; അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. സുശാന്തിന്റെ മുടിയില്‍ തഴുകി കൊഞ്ചിക്കുന്ന ചിത്രമാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി.


''എന്റെ സ്വീറ്റ് ഹാര്‍ട്ട്സ്...അമ്മാമയുടെ സ്നേഹം പങ്കിട്ടു പോയതില്‍ ഇത്തവണ അസൂയ തോന്നിയില്ല'' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചത്. സുശാന്തിനൊപ്പം അമ്മാമ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിരുന്നോ, ഇത് എപ്പോഴെടുത്ത ചിത്രമാണ് എന്നൊക്കെയാണ് കമന്റുകളായി എത്തുന്നത്.

സുശാന്തിന് നീതി ലഭിക്കണം എന്ന കമന്റുകളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയും സൗഭാഗ്യ പങ്കുവച്ചിരുന്നു. ഈ രംഗം സിനിമയില്‍ നിന്നാണോ അതോ പരസ്യ ചിത്രത്തിനായി എടുത്തതാണോ എന്ന് വ്യക്തമല്ല. രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിരുന്നു.

ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ ബാന്ദ്രയിലെ വസതിയില്‍ കണ്ടെത്തിയത്. മരണത്തില്‍ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

Other News in this category4malayalees Recommends