വിക്ടോറിയക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ശക്തമായി; കാരണം സ്റ്റേറ്റില്‍ ഒരു ദിവസത്തിനിടെ 288 കേസുകളുണ്ടായതിനാല്‍; ലോക്ക്ഡൗണ്‍ ഏരിയകളിലുള്ളവരെങ്കിലും ശാരീരിക അകലം പാലിക്കാനാവാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് പ്രീമിയര്‍

വിക്ടോറിയക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ശക്തമായി; കാരണം സ്റ്റേറ്റില്‍ ഒരു ദിവസത്തിനിടെ 288 കേസുകളുണ്ടായതിനാല്‍; ലോക്ക്ഡൗണ്‍ ഏരിയകളിലുള്ളവരെങ്കിലും ശാരീരിക അകലം പാലിക്കാനാവാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് പ്രീമിയര്‍

വിക്ടോറിയയില്‍ ഒരു ദിവസത്തിനിടെ 288 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സ്റ്റേറ്റിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കര്‍ക്കശമാക്കി.ഈ ഒരു സാഹചര്യത്തില്‍ ഏവരും മാസ്‌ക് ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെങ്കിലും എന്നാല്‍ ലോക്ക്ഡൗണ്‍ ഏരിയകളിലുള്ളവര്‍ക്ക് ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് നിര്‍ദേശിക്കുന്നത്.


ഇതിനെ ഒരു ഉത്തരവായി ആരും കാണരുതെന്നും മറിച്ച് ഇന്നത്തെ അപകടം പിടിച്ച സാഹര്യത്തില്‍ അപേക്ഷയായി കാണണമെന്നും പ്രീമിയര്‍ നിര്‍ദേശിക്കുന്നു.ഇത് പ്രകാരം ഷോപ്പിംഗിനിടെയും കാബില്‍ യാത്ര ചെയ്യുമ്പോഴും പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും മാസ്‌ക് ധരിക്കണമെന്നും പ്രീമിയര്‍ നിര്‍ദേശിക്കുന്നു.ഇതിനായി മാസ്‌കുകള്‍ ഏത് തരത്തില്‍ വിതരണം ചെയ്യണമെന്ന കാര്യം ഗവണ്‍മെന്റ് ആലോചിച്ച് വരുകയാണെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു.

അതേ സമയം വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ അല്ലെങ്കില്‍ സ്‌കാര്‍വ്സുകള്‍ തുടങ്ങിവയ ഉപയോഗിക്കാമെന്നും പ്രീമിയര്‍ നിര്‍ദേശിക്കുന്നു.ഇന്നത്തെ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതിന്റെ ഗുണം ഓരോ കുടുംബങ്ങള്‍ക്കും സബര്‍ബിനും സമൂഹത്തിനുമുണ്ടാകുമെന്നും പ്രീമിയര്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കുന്നതിലൂടെ കൊറോണ പടര്‍ച്ച 60 ശതമാനം കുറയ്ക്കാനാവുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends