ഓസ്ട്രേലിയ വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; വിക്ടോറിയയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്നതിനാല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിന് ചുവട് പിഴക്കുന്നു

ഓസ്ട്രേലിയ വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; വിക്ടോറിയയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്നതിനാല്‍ ക്വാറന്റൈന്‍ സിസ്റ്റത്തിന് ചുവട് പിഴക്കുന്നു

ഓസ്ട്രേലിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന് വിധേയമാകണമെന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയില്‍ കൊറോണ ബാധ പിടിവിട്ട് പടരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്വാറന്റൈനിലെ പിഴവുകള്‍ അടക്കാന്‍ ഒരുങ്ങുന്നത്.ഇത് പ്രകാരം രാജ്യത്തേക്ക് പുറത്ത് നിന്നുമെത്തുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.


രാജ്യത്ത് ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സ്റ്റേറ്റായ വിക്ടോറിയയില്‍ ഇന്നലെ മാത്രം പുതിയ 288 കോവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ ക്വാറന്റൈന്‍ സിസ്റ്റത്തിന് മേല്‍ കടുത്ത സമ്മര്‍ദമേറിയ സാഹചര്യത്തിലാണ് ഇതിലെ പഴുതുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തുന്നത്. പുതിയ നീക്കമനുസരിച്ച് ഹോട്ടല്‍ ക്വാറന്‍ൈന്‍ സിസ്റ്റത്തെ പുനരവലോകനത്തിന് വിധേയമാക്കുമെന്നും പഴുതുകള്‍ അടക്കുമെന്നും മോറിസന്‍ പറയുന്നു.

മെല്‍ബണില്‍ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് കോവിഡ് ബാധയുണ്ടായി അതുവഴി നഗരത്തില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ട സാഹചര്യം ക്വാറന്‍ൈന്‍ സിസ്റ്റത്തിലെ പഴുതുകള്‍ കാരണമാണെന്ന് വ്യക്തമായതും ക്വാറന്റൈന്‍ കര്‍ക്കശമാക്കുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചിട്ടുണ്ട്.കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിദേശങ്ങളില്‍ നിന്നും തിരിച്ചെത്തിയ 70,000 ഓസ്ട്രേലിയന്‍ പൗരന്‍മാരെയും പെര്‍മനന്റ് റെസിഡന്റുമാരെയും ഗവണ്‍മെന്റ് ലീസിനെടുത്ത ഹോട്ടലുകളില്‍ 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന് വിധേയമാക്കിയിട്ടുണ്ട്.

ഇതിലൂടെ കോവിഡ് പടരുന്നത് കുറയ്ക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍ വിക്ടോറിയയില്‍ പുതിയ കേസുകള്‍ പെരുകിയതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ട് കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തെ മറ്റിടങ്ങളിലെ ക്വാറന്റൈന്‍ സിസ്ററങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുകയും തല്‍ഫലമായി ക്വാറന്റൈന്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതില്‍ പിഴവുകളുണ്ടാവുകയും ചെയ്ത് സാഹചര്യത്തിലാണ് ക്വാറന്റൈന്‍ സിസ്റ്റത്തെ പുനരവലോകനത്തിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends