കാനഡയില്‍ ജൂണില്‍ ഒരു മില്യണടുത്ത് പുതിയ ജോലികളുണ്ടായി റെക്കോര്‍ഡിട്ടു; തൊഴിലില്ലായ്മ നിരക്ക് മേയിലെ 13.7 ശതമാനത്തില്‍ നിന്നും ജൂണില്‍ 12.3 ശതമാനമായി ഇടിഞ്ഞു; സമ്പദ് വ്യവസ്ഥ കൊറോണക്കെടുതിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നു

കാനഡയില്‍ ജൂണില്‍ ഒരു മില്യണടുത്ത് പുതിയ ജോലികളുണ്ടായി റെക്കോര്‍ഡിട്ടു; തൊഴിലില്ലായ്മ നിരക്ക് മേയിലെ 13.7 ശതമാനത്തില്‍ നിന്നും ജൂണില്‍ 12.3 ശതമാനമായി ഇടിഞ്ഞു; സമ്പദ് വ്യവസ്ഥ കൊറോണക്കെടുതിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നു

കാനഡയുടെ സമ്പദ് വ്യവസ്ഥ ജൂണില്‍ ഏതാണ്ട് ഒരു മില്യണോളം ജോലികള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞമാസം 9,53,000 പേര്‍ക്കാണ് പുതുതായി ജോലി ലഭിച്ചിരിക്കുന്നത്.ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയുമാണ്.രാജ്യമെമ്പാടും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ കാനഡയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നിന്നും തിരിച്ച് വരവ് ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെ തുടര്‍ന്ന് നിരവധി കാനഡക്കാരും പെര്‍മനന്റ് റെസിഡന്റുമാരും തങ്ങളുടെ മുന്‍ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിക്ക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവരാകട്ടെ പുതിയ തൊഴില്‍ ചെയ്യാനാരംഭിച്ചിട്ടുമുണ്ട്.കാനഡയില്‍ ലോക്ക്ഡൗണ്‍ കാരണം ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ മൊത്തം മൂന്ന് മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മറ്റൊരു 2.5 മില്യണ്‍ പേര്‍ക്ക് തൊഴിലിനെത്താന്‍ സാധിക്കാതെ വരുകയും ചെയ്തിരുന്നുവെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ട സ്റ്റാറ്റിറ്റിക്സ് കാനഡ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്.

തുടര്‍ന്ന് മേയ് മാസത്തില്‍ സമ്പദ് വ്യവസ്ഥ സാവധാനം തിരിച്ച് വരുകയും 2,90,000 പേര്‍ ജോലികളിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ജൂണില്‍ തൊഴിലില്ലായ്മ താഴ്ന്ന നിരക്കിലെത്തുകയും 9,53,000 പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റിക്കവര്‍ ചെയ്തിരിക്കുന്നത് 40 ശതമാനമാണ്. ഈ കാലത്ത് 1.24 മില്യണിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തിരുന്നു. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് മേയിലെ 13.7 ശതമാനത്തില്‍ നിന്നും ജൂണില്‍ 12.3 ശതമാനമായി ഇടിഞ്ഞിട്ടുമുണ്ട്.

Other News in this category



4malayalees Recommends