വിക്ടോറിയില്‍ ഒരു കോവിഡ് മരണം കൂടി; സ്റ്റേറ്റിലെ കോവിഡ് മരണം 23 ആയും രാജ്യത്തെ മരണസംഖ്യ 107 ആയും വര്‍ധിച്ചു;ജൂണ്‍ ഒന്നിന് ശേഷം ഓസ്ട്രേലിയയിലുണ്ടായ മൊത്തം 2311 കേസുകളില്‍ 2047 കേസുകളും വിക്ടോറിയയില്‍; രാജ്യമാകമാനം മൊത്തം 9363 കേസുകള്‍

വിക്ടോറിയില്‍ ഒരു കോവിഡ് മരണം കൂടി; സ്റ്റേറ്റിലെ കോവിഡ് മരണം 23 ആയും രാജ്യത്തെ മരണസംഖ്യ 107 ആയും വര്‍ധിച്ചു;ജൂണ്‍ ഒന്നിന് ശേഷം ഓസ്ട്രേലിയയിലുണ്ടായ മൊത്തം 2311 കേസുകളില്‍ 2047 കേസുകളും വിക്ടോറിയയില്‍; രാജ്യമാകമാനം  മൊത്തം 9363 കേസുകള്‍

വിക്ടോറിയയില്‍ ഒരു കൊറോണ മരണം കൂടി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ സ്റ്റേറ്റിലെ കോവിഡ് മരണം 23 ആയും രാജ്യത്തെ മരണസംഖ്യ 107 ആയും വര്‍ധിച്ചു. കൊറോണ ബാധിച്ച് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന 90കാരനാണ് വിക്ടോറിയയില്‍ മരിച്ചിരിക്കുന്നത്. ശനിയാഴ്ച 216 പുതിയ കോവിഡ് കേസുകള്‍ കൂടി സ്റ്റേറ്റില്‍ സ്ഥിരീകരിച്ചുവെന്നാണ് വിക്ടോറിയന്‍ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. ഇതോടെ തുടര്‍ച്ചയായി വിക്ടോറിയയില്‍ ആറാം ദിവസവും പുതിയ കൊറോണക്കേസുകള്‍ മൂന്നക്കത്തില്‍ തുടരുന്ന അപകടരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.


ഇതോടെ സ്റ്റേറ്റില്‍ ഇതുവരെയായി മൊത്തം 3560 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകളുടെ എണ്ണമായ 3285നേക്കാള്‍ 275 കേസുകള്‍ അധികമാണിത്.രാജ്യമാകമാനം ഇന്ന് വരെ മൊത്തം 9363 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.വെസ്റ്റേണ്‍ ഓസ്ട്രേലിയ, വിക്ടോറിയ, ക്യൂന്‍സ്ലാന്‍ഡ്, എന്‍എസ്ഡബ്ല്യൂ, എന്നിവിടങ്ങളില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗത്ത് ഓസ്ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, എന്നിവിടങ്ങളില്‍ ഇന്ന് പുതിയ കേസുകളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജൂണ്‍ ഒന്നിന് ശേഷം ഓസ്ട്രേലിയയില്‍ മൊത്തം 2311 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 2047 കേസുകളും വിക്ടോറിയിലാണ്. എന്നാല്‍ എന്‍എസ്ഡബ്ല്യൂവില്‍ ഇക്കാലത്ത സ്ഥിരീകരിക്കപ്പെട്ടത് വെറും 209 പുതിയ കേസുകളാണ്. വിക്ടോറിയയിലെ 33 ശതമാനം കേസുകളും പ്രാദേശികമായി പകര്‍ന്നവയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എന്‍എസ് ഡബ്ല്യൂവില്‍ ഇത്തരത്തില്‍ പകര്‍ന്ന കേസുകള്‍ വെറും 5 ശതമാനമാണ്.

Other News in this category



4malayalees Recommends