ടാസ്മാനിയ ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് സ്വര്‍ഗീയ ഗ്രാമമൊരുക്കുന്നു; മറവിരോഗം പിടിപെട്ടവര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായി ജീവിക്കാന്‍ നോര്‍ത്തേണ്‍ ഹോബര്‍ട്ട് സബര്‍ബില്‍ ഒരു വില്ലേജ്; 25 മില്യണ്‍ ഡോളര്‍ മുടക്കുള്ള റെസിഡന്‍ഷ്യല്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റി

ടാസ്മാനിയ ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് സ്വര്‍ഗീയ ഗ്രാമമൊരുക്കുന്നു; മറവിരോഗം പിടിപെട്ടവര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായി ജീവിക്കാന്‍ നോര്‍ത്തേണ്‍ ഹോബര്‍ട്ട് സബര്‍ബില്‍ ഒരു വില്ലേജ്; 25 മില്യണ്‍ ഡോളര്‍ മുടക്കുള്ള റെസിഡന്‍ഷ്യല്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റി

ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് തീര്‍ത്തും സ്വതന്ത്രമായി ജീവിക്കുന്നതിനായി ഒരു ഗ്രാം തന്നെ സജ്ജമാക്കി ടാസ്മാനിയ രംഗത്തെത്തി. നോര്‍ത്തേണ്‍ ഹോബര്‍ട്ട് സബര്‍ബായ ഗ്ലെനോര്‍ച്ചിയിലാണ് ഇതിനുള്ള അസരമേകിയിരിക്കുന്നത്.ഇവിടെ ഡിമെന്‍ഷ്യ രോഗികള്‍ക്ക് വ്യത്യസ്തമായ നിറങ്ങളിലുള്ള വീടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ഇവര്‍ക്കായി ജനറല്‍ സ്റ്റോര്‍, കഫെ, ഹെയര്‍ സലൂണ്‍, മെഡിക്കല്‍ പ്രാക്ടീസ്, തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.


അതായത് ഡിമെന്‍ഷ്യ രോഗികള്‍ക്ക് തീര്‍ത്തും സ്വതന്ത്രരായി വിഹരിക്കുന്നതിനുള്ള എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.വീടുകളിലേക്ക് പടിക്കെട്ടുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ പ്രായമായ ഡിമെന്‍ഷ്യ രോഗികള്‍ക്ക് വീടുകള്‍ക്ക് അകത്തക്കും പുറത്തേക്കും സുഖകരമായി സഞ്ചരിക്കാവുന്ന പാതകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീടുകള്‍ക്കകത്ത് നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ മെമ്മറി ബോക്സുകള്‍ ഓരോ ബെഡ്റൂം ഡോറുകള്‍ക്കൊപ്പവും ഒരുക്കിയിരിക്കുന്നു.

ബാത്ത് റൂമിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ നിറത്തോട് കൂടിയാണ് ഇവിടുത്തെ ടോയ്ലറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കം പ്രവര്‍ത്തക്ഷമമാകുന്ന ഈ വില്ലേജ് 25 മില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയാണ്. ഇവിടെ 96 ഡിമെന്‍ഷ്യ രോഗികള്‍ക്ക് വരെ സുഖമായി താമസിക്കാന്‍ സാധിക്കും.ഡിമെന്‍ഷ്യ രോഗികള്‍ക്ക് സാധ്യമായേടുത്തോളം സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന വിധത്തിലാണിത് ഒരുക്കിയിരിക്കുന്നതെന്നാണ് ഗ്ലെന്‍വ്യൂ കമമ്യൂണിറ്റി സര്‍വീസസ് ചീഫ് എക്സിക്യൂട്ടീവായ ലൂസി ഓഫ്ലാതേര്‍ട്ടി പറയുന്നത്.വ

Other News in this category



4malayalees Recommends