ഓസ്ട്രേലിയന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; ഇതിന് മുമ്പത്തെ സാമ്പത്തിക പ്രതിസന്ധികളേക്കാള്‍ വര്‍ധിച്ച പ്രത്യാഘാതം; ഹോം വാല്യൂ ഇന്‍ഡക്സ് നാഷണല്‍ വാല്യൂ മേയ് മാസത്തില്‍ 0.4 ഉം ജൂണില്‍ 0.7 ശതമാനവും ഇടിഞ്ഞു

ഓസ്ട്രേലിയന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; ഇതിന് മുമ്പത്തെ സാമ്പത്തിക പ്രതിസന്ധികളേക്കാള്‍ വര്‍ധിച്ച പ്രത്യാഘാതം;   ഹോം വാല്യൂ ഇന്‍ഡക്സ് നാഷണല്‍ വാല്യൂ മേയ് മാസത്തില്‍ 0.4 ഉം ജൂണില്‍ 0.7 ശതമാനവും ഇടിഞ്ഞു

ഓസ്ട്രേലിയന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെ കോവിഡ് എന്ന മഹാമാരി ഇതുവരെ ഉണ്ടാവാത്ത വിധത്തില്‍ ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ചരിത്രത്തില്‍ ഇതിന് മുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധികളേക്കാള്‍ കടുത്ത ആഘാതമാണ് രാജ്യത്തെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് മേല്‍ കൊറോണ സൃഷ്ടിച്ചിരിക്കുന്നത്.


കോവിഡിന്റെ ആഘാതം മൂലം ഓസ്ട്രലിയയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മൂല്യം തുടര്‍ച്ചയായി രണ്ടാം മാസത്തിലും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇത് പ്രകാരം കോര്‍ലോജിക്കിന്റെ ഏറ്റവും പുതിയ ഹോം വാല്യൂ ഇന്‍ഡക്സ് നാഷണല്‍ വാല്യൂ മേയ് മാസത്തില്‍ 0.4 ശതമാനമാണ് ഇടിഞ്ഞതെങ്കില്‍ ജൂണില്‍ അത് 0.7 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.

കോവിഡിന്റെ ആഘാതത്തില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് നൂറ് കണക്കിന് ബില്യണ്‍ ഡോളര്‍ ഒഴുക്കുന്നുണ്ടെങ്കിലും അതൊന്നും ഹൗസിംഗ് മാര്‍ക്കറ്റില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെന്നത് ഹോം ഓണര്‍മാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കൊറോണ വ്യാപിച്ചതിന് ശേഷം വീടുകളുടെ വിലകള്‍ താഴ്ന്ന് കൊണ്ടിരിക്കുന്ന അവസ്ഥക്ക് എപ്പോഴാണ് വിരാമമാകുകയെന്ന അവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതും അവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

2017 മുതല്‍ ഓസ്ട്രേലിയയിലെ ഹൗസിംഗ് മാര്‍ക്കറ്റിലുണ്ടായിക്കൊണ്ടിരിക്കുന്ന വിലത്താഴ്ച ഇതിന് മുമ്പത്തെ സാമ്പത്തിക ഏറ്റക്കുറച്ചിലുകളുടെ കാലത്തേക്കാള്‍ രൂക്ഷമാണെന്നാണ് കോര്‍ലോജിക്ക് ഹെഡ് ഓഫ് റിസര്‍ച്ചായ ടിം ലോലെസ് പറയുന്നത്. എന്നാല്‍ നാഷണല്‍പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് 2017ല്‍ 10.2 ശതമാനം താഴ്ച രേഖപ്പെടുത്തിയതിന് ശേഷം കോവിഡ് എത്തുന്നത് വരെ തിരിച്ച് വരവിന്റെ ഗതിയിലായിരുന്നുവെന്നാണ് പ്രവണതകള്‍ വെളിപ്പെടുത്തുന്നത്.


Other News in this category



4malayalees Recommends