വിക്ടോറിയന്‍-എന്‍എസ്ഡബ്ല്യൂ അതിര്‍ത്തികള്‍ അടച്ചത് ബോര്‍ഡര്‍ ടൗണുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നു; അതിര്‍ത്തി അടച്ചത് വിക്ടോറിയയിലെ അനിയന്ത്രിതമായ കോവിഡ് പെരുപ്പത്താല്‍; പോലീസ് പരിശോധനകളും ക്യൂകളും അതിര്‍ത്തി പട്ടണങ്ങളെ ദുരിതത്തിലാക്കി

വിക്ടോറിയന്‍-എന്‍എസ്ഡബ്ല്യൂ അതിര്‍ത്തികള്‍ അടച്ചത് ബോര്‍ഡര്‍ ടൗണുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നു; അതിര്‍ത്തി അടച്ചത് വിക്ടോറിയയിലെ അനിയന്ത്രിതമായ കോവിഡ് പെരുപ്പത്താല്‍;   പോലീസ് പരിശോധനകളും ക്യൂകളും അതിര്‍ത്തി പട്ടണങ്ങളെ ദുരിതത്തിലാക്കി

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ സമീപദിവസങ്ങളിലായി പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂ വിക്ടോറിയയുമായുള്ള അതിര്‍ത്തികള്‍ അടച്ചത് അതിര്‍ത്തി പട്ടണങ്ങളിലെ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ഇവിടങ്ങളിലെ പോലീസ് പരിശോധന കര്‍ക്കശമാക്കിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആല്‍ബുറി-വോഡോന്‍ഗ പോലുള്ള റീജിയണല്‍ സെന്ററുകളില്‍ തദ്ദേശവാസികള്‍ ക്യൂകളെ നേരിടേണ്ടി വരുകയും പോലീസ് പരിശോധനകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.


വിക്ടോറിയയില്‍ നിന്നും കോവിഡ് വന്‍ തോതില്‍ എന്‍എസ്ഡബ്ല്യൂവിലേക്കും പകരുമെന്ന സാധ്യത കണക്കിലെടുത്താണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ വിക്ടോറിയയുമായുള്ള അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ഇരു സ്റ്റേറ്റുകളിലെയും അതിര്‍ത്തി പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ ഇരു സ്റ്റേറ്റുകളിലേക്കും അത്യാവശ്യത്തിന് പോലും പോയി വരാനാകാതെ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജോലിക്കും മറ്റും ഇരു സ്റ്റേറ്റുകള്‍ക്കുമിടയില്‍ നിത്യേന പോയി വന്നിരുന്നവരാണ് അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഏറ്റവുമധികം ബുദ്ധിമുട്ടുന്നതെന്നാണ് എബിസിയുടെ ബ്രെന്‍ഡന്‍ എസ്പൊസിറ്റോ പറയുന്നത്.അത്യാവശ്യ യാത്രകള്‍ക്ക് പോലും കടുത്ത പരിശോധനകള്‍ക്കായി മണിക്കൂറുകളോളം കാത്ത് കെട്ടിക്കിടക്കേണ്ടുന്ന ഗതികേടാണ് ഇവര്‍ നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.ഇത്രയും കര്‍ക്കശമാ പരിശോധനകള്‍ ഉണ്ടായിട്ട് പോലും വിക്ടോറിയയില്‍ നിന്നും നിയമം ലംഘിച്ച് നിരവധി പേര്‍ എന്‍എസ്ഡബ്ല്യൂവിലെത്തുന്ന അപകടകരമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.


Other News in this category



4malayalees Recommends