കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന താമസ വിസ, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ പുതുക്കുന്ന നടപടിക്രമം യുഎഇയില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കുന്നു; .മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് തുടക്കത്തില്‍ അവസരം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന താമസ വിസ, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ പുതുക്കുന്ന നടപടിക്രമം യുഎഇയില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കുന്നു; .മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് തുടക്കത്തില്‍ അവസരം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന താമസ വിസ, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ പുതുക്കുന്ന നടപടിക്രമം യുഎഇയില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കുന്നു. യുഎഇ ഫെഡറല്‍ അതോറിറ്രി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചതാണ് ഇക്കാര്യം.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കായിരിക്കും തുടക്കത്തില്‍ അവസരം. ഇപ്പോള്‍ യുഎഇയില്‍ തന്നെ കഴിയുന്നവര്‍ക്ക് അവരുടെ താമസ വിസ പുതുക്കാം.

മെയില്‍ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് എട്ടു മുതലും ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 11 വരെയുള്ള സമയത്ത് കാലാവധി കഴിഞ്ഞവര്‍ക്കുള്ള അവസരം സെപ്റ്റംബര്‍ 10 മുതലും പുതുക്കാം. ജുലൈ 12 മുതല്‍ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പതുക്കാന്‍ പ്രത്യേക സമയം തീരുമാനിച്ചിട്ടില്ല.

രേഖകള്‍ പുതുക്കുന്നതിന് അതോറിറ്റിയുടെ വെബ്‌സൈറ്റ്(ica.gov.ae). സന്ദര്‍ശിക്കണം. നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ രേഖകള്‍ ശരിയാക്കിയെടുത്ത് പിഴയില്‍നിന്ന് ഒഴിവാകണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.

എല്ലാത്തരം വിസകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടിയ ഉത്തരവ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കിയിരുന്നു. രേഖകള്‍ പുതുക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് എല്ലാവര്‍ക്കും അനുവദിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends