കൊവിഡ് സ്ഥിരീകരിച്ച ആര്‍.ടി ഓഫീസ് ജീവനക്കാരനൊടോപ്പം പൊതു ചടങ്ങില്‍ പങ്കെടുത്തു; പത്തനംതിട്ട എം.പി ആന്റോ ആന്റണിയും കോന്നി എം.എല്‍.എ യു ജനീഷ് കുമാറും ക്വാറന്റീനില്‍

കൊവിഡ് സ്ഥിരീകരിച്ച ആര്‍.ടി ഓഫീസ് ജീവനക്കാരനൊടോപ്പം പൊതു ചടങ്ങില്‍ പങ്കെടുത്തു; പത്തനംതിട്ട എം.പി ആന്റോ ആന്റണിയും കോന്നി എം.എല്‍.എ യു ജനീഷ് കുമാറും ക്വാറന്റീനില്‍

പത്തനംതിട്ട എം.പി ആന്റോ ആന്റണിയും കോന്നി എം.എല്‍.എ യു ജനീഷ് കുമാറും ക്വാറന്റീനില്‍. കൊവിഡ് സ്ഥിരീകരിച്ച ആര്‍.ടി ഓഫീസ് ജീവനക്കാരനൊടോപ്പം ഇരുവരും പൊതു ചടങ്ങില്‍ പങ്കെടുത്തിരുന്നു.ജില്ലയില്‍ രോഗവ്യാപന തോത് കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഏറ്റവും അധികം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്റജന്‍ പരിശോധന ഇന്നും തുടരുമെന്നാണ് വിവരം


ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി. ഒരാളില്‍ നിന്ന് ഇരുപത്തി മൂന്ന് പേരിലേക്കാണ് ഇവിടെ രോഗം പകര്‍ന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ കണ്ടെയ്മെന്റ്സോണായ നഗര സഭയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരും. വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.വയോധികര്‍ക്ക് ഏര്‍പ്പെടുത്തിയ റിവേഴ്സ് ക്വാറന്റീനും കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Other News in this category4malayalees Recommends