കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ മറച്ചുവെന്ന ചൈനീസ് ഗവേഷകയുടെ ആരോപണം തള്ളി ചൈന; കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ചൈന

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ മറച്ചുവെന്ന ചൈനീസ് ഗവേഷകയുടെ ആരോപണം തള്ളി ചൈന; കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ചൈന

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെന്ന ചൈനീസ് ഗവേഷകയുടെ ആരോപണം തള്ളി ചൈന.യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്നു ലീ മെംഗ്. കൊറോണ വൈറസ് ചൈനയില്‍ പടരുന്നു എന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിക്കുന്നതിനു വളരെ മുന്‍പ് തന്നെ ഇവിടെ വൈറസ് പടരാന്‍ ആരംഭിച്ചിരുന്നു എന്നാണ് ലീ മെംഗ് പറയുന്നത്.


മഹാമാരിയുടെ ആരംഭഘട്ടത്തില്‍ ഗവേഷണം നടത്തിയ ഗവേഷകരില്‍ ഒരാളായ തന്റെ കണ്ടെത്തലുകളെ അധികൃതര്‍ അവഗണിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തതായി ലീ മെംഗ് പറഞ്ഞു. തുടര്‍ന്ന്, സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ അന്വേഷണത്തില്‍ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, താന്‍ ഈ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് മനസിലാക്കിയ ചൈനീസ് അധികൃതര്‍ വീടാക്രമിച്ച് മാതാപിതാക്കളെ ചോദ്യം ചെയ്തുവെന്നും ലീ മെംഗ് ആരോപിക്കുന്നു. സര്‍വകലാശാല വെബ്‌സൈറ്റിലുണ്ടായിരുന്ന ലീ മെംഗിന്റെ പേജുകള്‍ നീക്കം ചെയ്യുകയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്കും ഇമെയിലിലേക്കുമുള്ള പ്രവേശനം അവര്‍ക്ക് വിലക്കുകയും ചെയ്തു.

പിന്നീട് നാട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ലീ മെംഗ് ഏപ്രില്‍ 28ന് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. എന്നാല്‍, COVID 19നെ സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്നും ഡോ. ലീ മെംഗ് ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നുമാണ് ചൈന വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends