ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു

ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു

ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു. പട്ടിദാര്‍ വിഭാഗത്തിന് സംവരണം നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 2015ല്‍ നടന്ന സമരത്തിലൂടെയാണ് ഹര്‍ദിക് പട്ടേല്‍ ശ്രദ്ധേയനാകുന്നത്.ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പട്ടിദാര്‍ ആന്തോളന്‍ സമിതി 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് തുടര്‍ന്നു.


2019 മാര്‍ച്ച് 13നാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.അമിത് ഛാവ്ഡയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്.

Other News in this category



4malayalees Recommends