' പ്ലേ - തിങ്‌സ് ഫോര്‍ ജൂനിയര്‍, എ രമേഷ് പിഷു എന്റര്‍പ്രൈസ്'; ചാക്കോച്ചന്റെ ഇസുവിന് ആനവണ്ടി സമ്മാനമായി നല്‍കി രമേഷ് പിഷാരടി

' പ്ലേ - തിങ്‌സ് ഫോര്‍ ജൂനിയര്‍, എ രമേഷ് പിഷു എന്റര്‍പ്രൈസ്'; ചാക്കോച്ചന്റെ ഇസുവിന് ആനവണ്ടി സമ്മാനമായി നല്‍കി രമേഷ് പിഷാരടി

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞു ജനിക്കുന്നത്. ഇസയുടെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.


ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ രമേഷ് പിഷാരടി ഇസയ്ക്ക് നല്‍കിയ സമ്മാനത്തെ പറ്റിയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

മരത്തില്‍ പണിത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുമായി രമേഷ് പിഷാരടിയും എത്തിയിരുന്നു.കുഞ്ചാക്കോബോബനും രമേഷ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം പഞ്ചവര്‍ണ്ണതത്തയില്‍ കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു.

Other News in this category4malayalees Recommends