കാനഡ അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കൊറോണ കാരണം ഇടിഞ്ഞ് താണു; മാര്‍ച്ചില്‍ വെറും 19,650 വര്‍ക്ക് പെര്‍മിറ്റുകള്‍; 2019ലേക്കാള്‍ 28 ശതമാനം കുറവ്; ഏപ്രിലില്‍ 29,900 ആയി വര്‍ധിച്ചെങ്കിലും മേയില്‍ 25,125 വര്‍ക്ക് പെര്‍മിറ്റുകളായി താഴ്ന്നു

കാനഡ അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കൊറോണ കാരണം ഇടിഞ്ഞ് താണു; മാര്‍ച്ചില്‍ വെറും 19,650 വര്‍ക്ക് പെര്‍മിറ്റുകള്‍; 2019ലേക്കാള്‍ 28 ശതമാനം കുറവ്; ഏപ്രിലില്‍ 29,900 ആയി വര്‍ധിച്ചെങ്കിലും മേയില്‍  25,125 വര്‍ക്ക് പെര്‍മിറ്റുകളായി താഴ്ന്നു
കാനഡയിലെ വര്‍ക്ക് പെര്‍മിറ്റ് നില മാര്‍ച്ച് മുതല്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാനഡയിലേക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവരുടെ എണ്ണത്തെ കൊറോണ പ്രശ്‌നം കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ 2020ല്‍ കാനഡ ശക്തമായ തുടക്കമാണ് കുറിച്ചിരുന്നത്. ഇത് പ്രകാരം ജനുവരിയില്‍ കാനഡ 32,995 പേര്‍ക്കായിരുന്നു വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്.

എന്നാല്‍ രാജ്യത്ത് കോവിഡ് താണ്ഡവമാടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 19,650 ആയാണ് താഴ്ന്നിരിക്കുന്നത്. 2019 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 28 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.തുടര്‍ന്ന് കൊറോണക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണത്തില്‍ അല്‍പം വര്‍ധനവുണ്ടായി അത് 29,900ത്തിലേക്കെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴും 2019ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 22 ശതമാനം ഇടിവ് തന്നെയാണുള്ളത്. മേയ് മാസത്തില്‍ 25,125 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മേയിലേക്കാള്‍ 45 ശതമാനം കുറവാണ് ഈ മേയിലുണ്ടായിരിക്കുന്നത്. ഒരു മാസം മുമ്പ് അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 30 ശതമാനം കുറവാണുള്ളത്. സീസണല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്കര്‍ പ്രോഗ്രാം പെര്‍മിറ്റുകള്‍ പതിവിലും കുറച്ച് അനുവദിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയ് മാസത്തില്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.

Other News in this category



4malayalees Recommends