സൗത്ത് ഓസ്ട്രേലിയക്കും വിക്ടോറിയക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ പോലീസിനെ സഹായിക്കാനായി ഓസ്ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്സ് അംഗങ്ങളും; വിക്ടോറിയില്‍ കോവിഡ് കേസുള്‍ പെരുകുന്ന സാഹചര്യത്തിലുള്ള മുന്‍കരുതല്‍

സൗത്ത് ഓസ്ട്രേലിയക്കും വിക്ടോറിയക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ പോലീസിനെ സഹായിക്കാനായി ഓസ്ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്സ് അംഗങ്ങളും; വിക്ടോറിയില്‍ കോവിഡ് കേസുള്‍ പെരുകുന്ന സാഹചര്യത്തിലുള്ള മുന്‍കരുതല്‍
സൗത്ത് ഓസ്ട്രേലിയക്കും വിക്ടോറിയക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ പോലീസിനെ സഹായിക്കാനായി ഓസ്ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്സ് അംഗങ്ങളെത്തിച്ചേര്‍ന്നു. വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ നിയന്ത്രണമില്ലാതെ പെരുകുന്ന സാഹചര്യത്തിലാണ് സൈന്യമെത്തിയിരിക്കുന്നത്. വിക്ടോറിയിയല്‍ നിന്നുമുള്ളവര്‍ സൗത്ത് ഓസ്ട്രേലിയയിലേക്ക് വരുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ക്കായി സൈന്യവും പോലീസിനൊപ്പം അണിചേര്‍ന്നിരിക്കുന്നത്.

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ പെരുകിയിരിക്കുന്നതിനാല്‍ ഈ ആഴ്ചയുടെ ആദ്യത്തില്‍ തന്നെ സൗത്ത് ഓസ്ട്രേലിയന്‍ ഒഫീഷ്യലുകള്‍ കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിക്ടോറിയയിലെ കൊറോണപ്പെരുപ്പം സൗത്ത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം കടുത്ത ഭീഷണിയാണെന്ന ഔദ്യോഗിക പ്രഖ്യാപനവും സൗത്ത് ഓസ്ട്രേലിയ നടത്തിയിരുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി ഞായറാഴ്ച പുരുഷന്‍മാരും സ്ത്രീകളുമായ 60 സൈനികരെത്തിയിരിക്കുന്നുവെന്നാണ് എഡിഎഫ് കൊളോണല്‍ ഗ്രഹാം ഗുഡ് വിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവിടേക്ക് നൂറോളം സൈനികരെ വരും നാളുകളിലെത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.വിക്ടോറിയയില്‍ കോവിഡ് കേസുകളേറുന്നതിനാല്‍ സൗത്ത് ഓസ്ട്രേലിയന്‍ അതിര്‍ത്തികളില്‍ റോഡ് ബാരിക്കേഡുകള്‍ സൃഷ്ടിക്കുന്നതിനും ചെക്ക് പോയിന്റുകളില്‍ സേവനം ചെയ്യുന്നതിനുമാണ് സൈനികരെ നിയോഗിക്കുന്നത്. സൗത്ത് ഓസ്ട്രേലിയ-വിക്ടോറിയ ബോര്‍ഡറിലെ പത്ത് ചെക്ക് പോയിന്റുകളില്‍ പോലീസിനൊപ്പം സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Other News in this category4malayalees Recommends