സിഡ്നിയിലെ ഹോട്ടല്‍ പുതിയ കോവിഡ് പ്രഭവകേന്ദ്രമാകുന്നു; ഇവിടെ നിന്നും ഒമ്പത് പേര്‍ക്ക് കൊറോണ പകര്‍ന്നു; ഫെഡറല്‍ എംപി ഐസൊലേഷനില്‍; ജൂലൈ മൂന്നിനും പത്തിനും ഇടയില്‍ ഈ ഹോട്ടല്‍ സന്ദര്‍ശിച്ചവരെല്ലാം സെല്‍ഫ് ഐസൊലേഷനും ടെസ്റ്റിനും വിധേയമാകണം

സിഡ്നിയിലെ ഹോട്ടല്‍ പുതിയ കോവിഡ് പ്രഭവകേന്ദ്രമാകുന്നു; ഇവിടെ നിന്നും ഒമ്പത് പേര്‍ക്ക്  കൊറോണ പകര്‍ന്നു;  ഫെഡറല്‍ എംപി ഐസൊലേഷനില്‍; ജൂലൈ മൂന്നിനും പത്തിനും ഇടയില്‍ ഈ ഹോട്ടല്‍ സന്ദര്‍ശിച്ചവരെല്ലാം സെല്‍ഫ് ഐസൊലേഷനും ടെസ്റ്റിനും വിധേയമാകണം

കൊറോണ സമ്പര്‍ക്കമുണ്ടായെന്ന ആശങ്കയെ തുടര്‍ന്ന് ഒരു ഫെഡറല്‍ എംപി ഐസൊലേഷനില്‍ പോയി. സിഡ്നിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മുന്‍കരുതലായി ഐസൊലേഷനില്‍ പോയിരിക്കുന്നത്. ഈ ഹോട്ടലില്‍ നിന്നും ഒമ്പത് പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് എംപിക്കും ഇവിടെ നിന്നും സമ്പര്‍ക്കമുണ്ടായിരിക്കാമെന്ന ആശങ്ക കനത്തിരിക്കുന്നത്. ഇവിടെ നിന്നും രോഗം പിടിപെട്ടവരില്‍ ഈ ഹോട്ടലിലെ 18 വയസുള്ള ജീവനക്കാരനും ഉള്‍പ്പെടുന്നു.


സൗത്ത് വെസ്റ്റ് സിഡ്നിയിലെ കാസുലയിലെ ക്രോസ്റോഡ്സ് ഹോട്ടലാണ് രോഗബാധയുടെ പുതിയ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനാല്‍ ജൂലൈ മൂന്നിനും പത്തിനും ഇടയില്‍ ഈ ഹോട്ടല്‍ സന്ദര്‍ശിച്ചവരെല്ലാം സെല്‍ഫ് ഐസൊലേഷനും ടെസ്റ്റിനും വിധേയമാകണമെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മുന്നറിയിപ്പേകിയിരിക്കുന്നത്. ജൂലൈ മൂന്നിന് ഈ ഹോട്ടല്‍ അല്ലെങ്കില്‍ പബ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് 30 കാരിക്കും 50 കാരനും രോഗം ബാധിച്ചിരുന്നു.

തുടര്‍ന്ന് 50 കാരന്റെ ബ്ലൂ മൗണ്ടയിന്‍സിലെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ പബില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ഇന്ന് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. പബിലെ രോഗബാധിതനായ ജോലിക്കാരനുമായി സമ്പര്‍ക്കമുണ്ടായ സിഡ്നിയിലെ 40 കാരിക്കും വിക്ടോറിയിലെ 20കാരനും ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.ജൂലൈ മൂന്നിന് ഈ ഹോട്ടലില്‍ ഏതാണ്ട് 600 ഓളം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. കെറി ചാന്റ് പറയുന്നത്.

Other News in this category



4malayalees Recommends