കാനഡയില്‍ കോവിഡ് മഹാമാരിക്കിടെ ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പെരുകി;ഇക്കാര്യത്തില്‍ 81 ശതമാനം പെരുപ്പം; കൊറോണക്കിടെ കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് മുതലെടുത്ത് ചൂഷകര്‍

കാനഡയില്‍ കോവിഡ് മഹാമാരിക്കിടെ ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പെരുകി;ഇക്കാര്യത്തില്‍ 81 ശതമാനം പെരുപ്പം; കൊറോണക്കിടെ കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് മുതലെടുത്ത് ചൂഷകര്‍
കാനഡയില്‍ ാെറോണക്കെടുതിക്കിടെ കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പെരുകിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. കൊറോണ കാരണം കുട്ടികള്‍ പഠനത്തിനും മറ്റുമായി പതിവിലും കൂടുതല്‍ നേരം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതിന് ചൂഷകര്‍ മുതലെടുത്തുവെന്നാണ് പോലീസും എക്‌സ്പര്‍ട്ടുകളും എടുത്ത് കാട്ടുന്നത്.ഏപ്രിലിലും മേയിലും ജൂണിലും ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളില്‍ 81 ശതമാനം പെരുപ്പമുണ്ടായെന്നാണ് സൈബര്‍ട്രിക്ക്.കാനഡയുടെ ഡയറക്ടറായ സ്റ്റീഫന്‍ സൗയെര്‍ പറയുന്നത്.

കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളിലും ഇക്കാലത്ത് പെരുപ്പമുണ്ടായെന്ന് സൈബര്‍ ട്രിപ്പിന് ലഭിച്ച കണക്കുകളിലൂടെ വ്യക്തമാകുന്നുവെന്നും സ്റ്റീഫന്‍ എടുത്ത് കാട്ടുന്നു.ഇത്തരം ചൂഷണങ്ങള്‍ നിലവില്‍ ഓണ്‍ലൈനില്‍ ഒരു മഹാമാരിയെന്ന മട്ടില്‍ പടരുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഇക്കാലത്ത് പെരുകുന്നതിന് തന്റെ യൂണിറ്റ് സാക്ഷ്യം വഹിച്ചുവെന്നാണ് ആര്‍സിഎംപിയുടെ നാഷണല്‍ ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ക്രൈം സെന്ററിലെ സെര്‍ജന്റ് ആര്‍നോള്‍ഡ് ഗ്യുറിന്‍ വെളിപ്പെടുത്തുന്നത്.

ഓണ്‍ലൈനില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ചൈല്‍ഡ് പോണോഗ്രാഫിയെക്കുറിച്ചും അന്വേഷിക്കുന്ന യൂണിറ്റാണ് നാഷണല്‍ ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ക്രൈം സെന്റര്‍.ലൈവ് സ്ട്രീമിംഗ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ഡാര്‍ക്ക് വെബ് തുടങ്ങിയ സൈബര്‍ ഇടങ്ങളില്‍ പതിയിരുന്ന് കൊണ്ടാണ് ചൂഷകര്‍ കുട്ടികളെ വലയില്‍ വീഴ്ത്തിയിരിക്കുന്നതെന്നും ആര്‍നോള്‍ഡ് വെളിപ്പെടുത്തുന്നു. ഇവര്‍ ചാറ്റിലൂടെ കുട്ടികളുടെ മനം കവരുകയും തുടര്‍ന്ന് നേരിട്ട് കണ്ട് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.


Other News in this category



4malayalees Recommends