ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ആവശ്യമുള്ളവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം; ഈമാസം 16ന് ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും 17ന് കോഴിക്കോട്ടേക്കും സര്‍വീസുകള്‍

വന്ദേഭാരത് മിഷന്റ ഭാഗമായി ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ആവശ്യമുള്ളവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 16ന് ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന A1902 എന്ന വിമാനത്തിലേക്കും 17ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന A1904 എന്ന വിമാനത്തിലേക്കും ടിക്കറ്റ് ആവശ്യമുള്ളവരാണ് ഇമെയിലില്‍ ബന്ധപ്പെടേണ്ടത്.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ vbmriyadh@gmail.com എന്ന വിലാസത്തിലേക്ക് വിമാന നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഇമെയില്‍ അയക്കണം. നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇതിനകം സര്‍വീസ് നടത്തിയ സാഹചര്യത്തില്‍ ടിക്കറ്റ് ആവശ്യമുള്ളവരെ എളുപ്പം കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ രജിസ്ട്രേഷന്‍. ചികിത്സ പോലുള്ള അടിയന്തിര പ്രാധാന്യമുള്ളവര്‍ക്ക് എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിച്ച് ടിക്കറ്റ് കരസ്ഥമാക്കാം. തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Other News in this category

4malayalees Recommends