ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ വേണ്ടന്ന് വയ്ക്കണമെന്ന് പൗരന്‍മാര്‍ക്ക് പുതിയ താക്കീതേകി ചൈന; ബീജിംഗിലെ ഓസ്ട്രേലിയക്കാര്‍ക്ക് മോറിസന്‍ നല്‍കിയ മുന്നറിയിപ്പിനുള്ള തിരിച്ചടി; ഹോംഗ്കോംഗിന്റെ പേരില്‍ ഇരുരാജ്യങ്ങളും തുടങ്ങിയ സ്പര്‍ധ വഷളാകുന്നു

ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ വേണ്ടന്ന് വയ്ക്കണമെന്ന് പൗരന്‍മാര്‍ക്ക് പുതിയ താക്കീതേകി ചൈന;  ബീജിംഗിലെ ഓസ്ട്രേലിയക്കാര്‍ക്ക് മോറിസന്‍ നല്‍കിയ മുന്നറിയിപ്പിനുള്ള തിരിച്ചടി; ഹോംഗ്കോംഗിന്റെ പേരില്‍ ഇരുരാജ്യങ്ങളും തുടങ്ങിയ സ്പര്‍ധ വഷളാകുന്നു

ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ സാധ്യമാണെങ്കില്‍ വേണ്ടെന്ന് വയ്ക്കണമെന്ന നേരത്തത്തെ മുന്നറിയിപ്പ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മേല്‍ കടുപ്പിച്ച് ചൈന രംഗത്തെത്തി. ഓസ്ട്രേലിയന്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ചൈനീസ് പൗരന്മാരെ നീതിരഹിതമായി പരിശോധനകള്‍ക്ക് വിധേയമാക്കുന്നത് വര്‍ധിച്ച് വരുന്നുവെന്നും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നുവെന്നുമാണ് ചൈന ഇതിനുള്ള ന്യായമായി എടുത്ത് കാട്ടുന്നത്.


ചൈനയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് ഓസ്ട്രേലിയ നല്‍കിയിരിക്കുന്ന സമാനമായ മുന്നറിയിപ്പിനുള്ള പ്രതികാരമെന്ന നിലയിലാണ് ചൈന തങ്ങളുടെ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പ് കടുപ്പിച്ചിരിക്കുന്നത്. നിലവില്‍ ചൈനയും ഓസ്ട്രേലിയയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ ചൈനയിലെ ഓസ്ട്രേലിയന്‍ പൗരന്‍മാരെ മുന്നറിയിപ്പ് പോലുമില്ലാതെ ബീജിംഗ് തടവിലാക്കിയേക്കാമെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ കടുത്ത മുന്നറിയിപ്പേകിയിരുന്നു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്പര്‍ധ വരും നാളുകളില്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ചൈനയുടെ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേര്‍സാണ് പുതിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ഹോംഗ്കോംഗുമായുള്ള എക്സ്ട്രാഡിഷന്‍ കരാര്‍ റദ്ദാക്കുന്നുവെന്നും അവിടുത്തെ പൗരന്‍മാര്‍ക്ക് ഓസ്ട്രേലിയന്‍ പിആറിനായി പാത്ത് വേ നല്‍കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഹോംഗ്കോംഗിന് മേല്‍ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനുള്ള ഓസ്ട്രേലിയയുടെ പ്രതികരണമായിരുന്നു മോറിസന്‍ വെളിപ്പെടുത്തിയിരുന്നത്.

Other News in this category



4malayalees Recommends