എന്‍എസ്ഡബ്ല്യൂ പബുകള്‍ അടക്കമുള്ള ലൈസന്‍സ്ഡ് വെന്യൂകളില്‍ കൊറോണ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; സന്ദര്‍ശിക്കാവുന്ന ഗ്രൂപ്പംഗങ്ങളുടെ എണ്ണം 20ല്‍ നിന്നും 10 ആക്കി വെട്ടിക്കുറയ്ക്കുന്നു; കാരണം സൗത്ത് വെസ്റ്റ് സിഡ്നി ഹോട്ടലിലെ പുതിയ കൊറോണ പടര്‍ച്ച

എന്‍എസ്ഡബ്ല്യൂ പബുകള്‍ അടക്കമുള്ള ലൈസന്‍സ്ഡ് വെന്യൂകളില്‍ കൊറോണ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; സന്ദര്‍ശിക്കാവുന്ന ഗ്രൂപ്പംഗങ്ങളുടെ എണ്ണം 20ല്‍ നിന്നും 10 ആക്കി വെട്ടിക്കുറയ്ക്കുന്നു; കാരണം സൗത്ത് വെസ്റ്റ് സിഡ്നി ഹോട്ടലിലെ പുതിയ കൊറോണ പടര്‍ച്ച

കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി എന്‍എസ്ഡബ്ല്യൂ പബുകളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണത്തില്‍ കര്‍ക്കശമായ തോതില്‍ വെട്ടിക്കുറവ് വരുത്തുന്നു. ഇത് പ്രകാരം ലൈസന്‍സ് വെന്യൂകളില്‍ പുതിയ കടുത്ത നിയന്ത്രണങ്ങളാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ ബുക്ക് ചെയ്യാവുന്ന ഗ്രൂപ്പുകളില്‍ അടങ്ങിയിരിക്കാവുന്നവരുടെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്താനും കസ്റ്റമര്‍മാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്.


സൗത്ത് വെസ്റ്റ് സിഡ്നിയിലെ കാസുലയിലെ ക്രോസ്റോഡ്സ് ഹോട്ടല്‍ കേന്ദ്രീകരിച്ച പുതിയ കൊറോണപ്പകര്‍ച്ച പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പബുകളില്‍ ബുക്ക് ചെയ്യാവുന്ന ഗ്രൂപ്പംഗങ്ങളുടെ ചുരുങ്ങിയ എണ്ണം 20 പേരില്‍ നിന്നും 10 പേരാക്കി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സ്റ്റേറ്റ് കാബിനറ്റ് മിനിസ്റ്റര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നാണ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.ഇത് പ്രകാരം വലിയ വെന്യൂകളില്‍ 300ല്‍ അധികം പാട്രന്‍സിനെ അനുവദിക്കുന്നതായിരിക്കില്ല. ചൊവ്വാഴ്ച പുതിയ നിയമങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും.ക്രോസ്റോഡ്സ് ഹോട്ടലുമായി ബന്ധപ്പെട്ട ഔട്ട്ബ്രേക്കില്‍ 21 പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

ക്രോസ്റോഡ്സ് ഹോട്ടലിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ മൂന്നിനും പത്തിനും ഇടയില്‍ ഈ ഹോട്ടല്‍ സന്ദര്‍ശിച്ചവരെല്ലാം സെല്‍ഫ് ഐസൊലേഷനും ടെസ്റ്റിനും വിധേയമാകണമെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മുന്നറിയിപ്പേകിയിരുന്നു. ജൂലൈ മൂന്നിന് ഈ ഹോട്ടല്‍ അല്ലെങ്കില്‍ പബ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് 30 കാരിക്കും 50 കാരനും രോഗം ബാധിച്ചിരുന്നു.

തുടര്‍ന്ന് 50 കാരന്റെ ബ്ലൂ മൗണ്ടയിന്‍സിലെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ പബില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ഇന്ന് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. പബിലെ രോഗബാധിതനായ ജോലിക്കാരനുമായി സമ്പര്‍ക്കമുണ്ടായ സിഡ്നിയിലെ 40 കാരിക്കും വിക്ടോറിയിലെ 20കാരനും ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.ജൂലൈ മൂന്നിന് ഈ ഹോട്ടലില്‍ ഏതാണ്ട് 600 ഓളം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. കെറി ചാന്റ് പറയുന്നത്.

Other News in this category



4malayalees Recommends