യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോണള്‍ഡ് ട്രംപ്, 20,000 തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; കൊവിഡ് മഹാമാരിയെ കുറിച്ചു മാത്രം 1,200 നുണകളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോണള്‍ഡ് ട്രംപ്, 20,000 തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; കൊവിഡ് മഹാമാരിയെ കുറിച്ചു മാത്രം 1,200 നുണകളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോണള്‍ഡ് ട്രംപ്, 20,000 തെറ്റായ, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരം 62-ഓളം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ജൂലൈ 9-നാണ് ട്രംപ് ഈ 'നാഴികക്കല്ല്' പിന്നിട്ടതെന്ന് പേപ്പറിന്റെ ഫാക്റ്റ് ചെക്കര്‍ കോളത്തില്‍ പറയുന്നു. ട്രംപ് അധികാരത്തിലേറി നൂറ് ദിനം പിന്നിടുമ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് അദ്ദേഹത്തിന്റെ തെറ്റായ പ്രസ്താവനകള്‍ പ്രത്യേകമായി ശേഖരിക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍, വാര്‍ത്താസമ്മേളനങ്ങളിലും റാലികളിലും ടിവി പരിപാടികളിലും സോഷ്യല്‍ മീഡിയയിലും പ്രസിഡന്റ് നടത്തിയ എല്ലാ പ്രസ്താവനകളും അവര്‍ ഇഴകീറി പരിശോധിച്ചു. ആ ആദ്യ 100 ദിവസങ്ങളില്‍, ഒരു ദിവസം അഞ്ച് എന്ന നിരക്കില്‍, 492 തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ട്രംപ് ഉന്നയിച്ചുവെന്നാണ് പത്രത്തിന്റെ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.


കഴിഞ്ഞ 14 മാസത്തിനിടെ, മുള്ളര്‍ റിപ്പോര്‍ട്ട്, ട്രംപിന്റെ ഇംപീച്ച്മെന്റ്, കൊറോണ വൈറസ്, ജോര്‍ജ്ജ് ഫ്‌ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഒരു ദിവസം ശരാശരി 23 തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാമാരിയെ കുറിച്ചു മാത്രം ട്രംപ് 1,200 നുണകളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് കോളം ചൂണ്ടിക്കാട്ടുന്നു. അവയില്‍ പലതും യുഎസ്സിന്റെ കൊവിഡ് പരിശോധനാശേഷിയെ കുറിച്ചുള്ളതാണ്.

Other News in this category



4malayalees Recommends