'സച്ചിന്‍ പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് സ്വാഗതം;സച്ചിന്‍ പൈലറ്റിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി. നേതാവ് ഓം മാഥുര്‍

സച്ചിന്‍ പൈലറ്റിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി. നേതാവ് ഓം മാഥുര്‍. കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തിയ സച്ചിനെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതിലൂടെ ബിജെപിയും കരുക്കള്‍ നീക്കുകയാണ് . സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന പക്ഷം, അശോക് ഗഹലോത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാകണമെന്നും ഓം മാഥുര്‍ ആവശ്യപ്പെട്ടു. 'സച്ചിന്‍ പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് സ്വാഗതം- മാഥുര്‍ പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുകയും ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതിനാലാണ് ബി.ജെ.പി വലിയ പാര്‍ട്ടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ ബി.ജെ.പിയില്‍ ചേരുന്നില്ലെന്ന നിലപാടാണ് സച്ചിന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

Other News in this category4malayalees Recommends