കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ സ്വമേധയാ പുതുക്കും; വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം

കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടികള്‍.

സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കിയ വിവരം കൈമാറുന്ന മുറക്ക് ഇഖാമയും (താമസരേഖ) സ്വമേധയാ പുതുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ഇഖാമ ഉടമ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതില്ല.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ പുറത്ത് കുടുങ്ങിയവരുടെ കാലാവധി തീര്‍ന്ന വീസയും ഇഖാമയും, രാജ്യത്തിനകത്ത് താമസിക്കുന്നവരില്‍ റീ എന്‍ട്രി, എക്‌സിറ്റ് എന്നിവ അടിച്ച് ഉപയോഗപ്പെടുത്താനാവാതെ അവധി തീര്‍ന്നവര്‍, സന്ദര്‍ശക വീസയില്‍ രാജ്യത്തെത്തി തിരിച്ച് പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് നേരത്തെ കാലാവധി നീട്ടിനല്‍കല്‍, ഫീസിളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ രാജ്യം പ്രഖ്യാപിച്ചിരുന്നു.

Other News in this category

4malayalees Recommends