'സത്യത്തെ ഉപദ്രവിക്കാന്‍ മാത്രമെ കഴിയുകയുള്ളു, എന്നാല്‍, അതിനെ പരാജയപ്പെടുത്താന്‍ കഴിയില്ല'; രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്

'സത്യത്തെ ഉപദ്രവിക്കാന്‍ മാത്രമെ  കഴിയുകയുള്ളു, എന്നാല്‍, അതിനെ  പരാജയപ്പെടുത്താന്‍ കഴിയില്ല'; രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി  സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്. സത്യത്തെ ഉപദ്രവിക്കാന്‍ മാത്രമെ കഴിയുകയുള്ളു, എന്നാല്‍, അതിനെ പരാജയപ്പെടുത്താന്‍ കഴിയില്ല, ഇതായിരുന്നു സച്ചിന്‍ പൈലറ്റ് നടത്തിയ പ്രതികരണം. പദവികളില്‍ നിന്നും നീക്കി ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രംഗത്തെത്തിയത്.


എന്നാല്‍, സച്ചിന്റെ അടുത്ത നീക്കം എന്താണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍പില്‍ രണ്ട് വഴികളാണ് അവശേഷിച്ചിരിയ്ക്കുന്നത്. ഒന്നുകില്‍ ബിജെപിയില്‍ ചേരുക, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുക. എന്നാല്‍, ബിജെപിയില്‍ ചേരില്ല എന്നവിവരം അദ്ദേഹം മുന്‍പും സൂചിപ്പിച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ന് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലും സച്ചിന്‍ വിട്ടു നിന്നതോടെയാണ് കോണ്‍ഗ്രസ് നടപടി കൈക്കൊണ്ടത്.യോഗത്തില്‍ സച്ചിനൊപ്പമുള്ള 18 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്തതിന് പുറമേ തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ വീഡിയോയും സച്ചിന്‍ പൈലറ്റ് പുറത്ത് വിട്ടിരുന്നു. ഇതോടുകൂടിയാണ് പാര്‍ട്ടി കടുത്ത നടപടികള്‍ സ്വീകരിച്ചത്.

Other News in this category4malayalees Recommends