യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തി ഒരു വിയോഗ വാര്‍ത്ത; മാഞ്ചസ്റ്ററിലെ ബോള്‍ട്ടന്‍ നഗരത്തില്‍ മരണപ്പെട്ടത് കോട്ടയം സ്വദേശിയായ കൗമാരക്കാരി; ബോള്‍ട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ മലയാളി സമൂഹം

യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തി മാഞ്ചസ്റ്ററിലെ ബോള്‍ട്ടന്‍ നഗരത്തില്‍ നിന്ന് ഒരു വിയോഗവാര്‍ത്ത. കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മരണമാണ് മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ കൗമാരക്കാരിയാണ് ഇന്നലെ വൈകിട്ട് മരണമടഞ്ഞത്. ബോള്‍ട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന എവലിന്റെ വിയോഗം ബോള്‍ട്ടണിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. കോവിഡ് കാലത്തു നിരവധി മലയാളികളുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ കഴിയുന്ന മലയാളി സമൂഹം ഞെട്ടലോടെയാണ് മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണ വാര്‍ത്ത ശ്രവിച്ചത്. മകളുടെ മരണത്തില്‍ തളര്‍ന്ന മാതാപിതാക്കളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന ദുഃഖത്തിലാണ് മലയാളി സമൂഹം. മലയാളികള്‍ ധാരാളമായി താമസിക്കുന്ന മേഖലയായതിനാല്‍ ഏവരും വേദനയിലാണ്. എവലിന്‍ ചാക്കോയ്ക്ക് ഒരു മൂത്ത സഹോദരു കൂടിയുണ്ട്.കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കനത്ത മാനസികാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Other News in this category4malayalees Recommends